സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന്​ യു.ഡി.എഫ്​

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ ബാധിതർ വർധിച്ചതിൻെറ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിൻെ റകോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചയാണെന്ന്​ യു.ഡി.എഫ്​ കൺവീനർ ബെന്നി ബഹനാൻ. നിയമസഭക്ക്​ ചേരാത്ത രീതിയിൽ പ്രവർത്തിച്ച സപീക്കർ രാജി വെക്കണമെന്നും സർക്കാറിനെതിരെ യു.ഡി.എഫ്​ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കോവിഡ്​ വ്യാപനത്തിൻെറ ഉത്തരവാദിത്തം യു.ഡി.എഫ്​ നടത്തുന്ന സമരത്തിനാണെന്ന്​ പറഞ്ഞ്​ സമരത്തിനെതിരെ ബഹുജന രോഷം സൃഷ്​ടിക്കാനാണ്​ മുഖ്യമന്ത്രിയുടെ ശ്രമം. കോവിഡിൻെറ കാര്യത്തിലും സ്വർണക്കടത്തിൻെറ അന്വേഷണത്തിലും സർക്കാർ പരാജയപ്പെട്ടുവെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്​. അതിൻെറ ഉത്തരവാദിത്തം യു.ഡി.എഫിൻെ റ പ്രക്ഷോഭ പരിപാടികളുടെ തലയിൽ കെട്ടിവെച്ച്​ രക്ഷപ്പെടാനാണ്​ മുഖ്യമന്ത്രിയുടെ​ ഉദ്ദേശ്യമെങ്കിൽ അതിന്​ അനുവദിക്കില്ലെന്നും യു.ഡി.എഫ്​ കൺവീനർ പറഞ്ഞു.

മുഖ്യമന്ത്രി രാജി വെക്കുന്നതു വരെ യു.ഡി.എഫ്​ സമരവുമായി മുന്നോട്ടുപോകും. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനിച്ച്​ നിയമനങ്ങൾ പോലും അട്ടിമറിക്കുന്നത്​ ചില കൺസൽട്ടൻസി കമ്പനിയാണെന്നും അദ്ദേഹം ആരോപിച്ചു​. 

Tags:    
News Summary - udf may bring non confidence motion against kerala government -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.