വി.ഡി. സതീശൻ

പേഴ്സനൽ സ്റ്റാഫിൽ എൽ.ഡി.എഫ് സർക്കാർ നിയമിച്ചത് 787 പേരെ, യു.ഡി.എഫ് 476 എന്ന് വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും പേ​ഴ്​​സ​ന​ൽ സ്റ്റാ​ഫ്​ നി​യ​മ​ന​വി​വാ​ദ​ത്തെ ക​ണ​ക്കു​ക​ൾ നി​ര​ത്തി ത​ള്ളി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഈ ​സ​ർ​ക്കാ​ർ ഇ​തു​വ​രെ 476 പേ​ഴ്​​സ​ന​ൽ സ്റ്റാ​ഫു​ക​ളെ മാ​ത്ര​മാ​ണ്​ നി​യ​മി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ 787 പേ​രെ​യാ​ണ്​ നി​യ​മി​ച്ച​ത്.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി അ​മി​ത​മാ​യി നി​യ​മി​ച്ചെ​ന്നാ​ണ്​ വാ​ർ​ത്ത​ക​ൾ. താ​ൻ ഇ​തു​വ​രെ 31 പേ​രെ​യാ​ണ്​ പേ​ഴ്​​സ​ന​ൽ സ്റ്റാ​ഫാ​യി നി​യ​മി​ച്ച​ത്. ഇ​തി​ലും കൂ​ടു​ത​ൽ പേ​രെ നി​യ​മി​ക്കാം. 25 പേ​രെ സ്റ്റാ​ഫാ​യി മ​ന്ത്രി​മാ​ർ​ക്ക്​ നി​യ​മി​ക്കാം. നി​ല​വി​ൽ ഇ​ത്ര​യും സ്റ്റാ​ഫു​ക​ളെ പ​ല മ​ന്ത്രി​മാ​രും നി​യ​മി​ച്ചി​ട്ടു​ പോ​ലു​മി​ല്ല.

ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​ർ പ​ല​രും 26ഉം 28​ഉം പേ​രെ​യാ​ണ്​ നി​യ​മി​ച്ച​ത്. പി​ന്നെ​യു​ള്ള​ത്​ ചീ​ഫ്​ വി​പ്പി​ന്‍റെ കാ​ര്യം. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ ചീ​ഫ്​ വി​പ്പ്​ 25 സ്റ്റാ​ഫു​ക​ളെ​യാ​ണ്​ നി​യ​മി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ ചീ​ഫ്​ വി​പ്പ്​ 16 പേ​രെ മാ​ത്ര​മാ​ണ്​ നി​യ​മി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

റാങ്ക്​ പട്ടിക: പി.എസ്.സിയുമായി സംസാരിക്കും

തി​രു​വ​ന​ന്ത​പു​രം: റാ​ങ്ക്​ പ​ട്ടി​ക​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ൽ പി.​എ​സ്.​സി​യു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന്​​ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. മ​ന്ത്രി​സ​ഭ തീ​രു​മാ​നം പി.​എ​സ്.​സി​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും റാ​ങ്ക്​ പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ പു​തി​യ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ൽ നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ട്.

സ​ർ​ക്കാ​റി​ന്​ പി.​എ​സ്.​സി​യോ​ട്​ ശി​പാ​ർ​ശ ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മേ​യു​ള്ളൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. 18 സ്കൂ​ൾ അ​ധ്യാ​പ​ക റാ​ങ്ക്​ പ​ട്ടി​ക​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടാ​ൻ പി.​എ​സ്.​സി​യോ​ട്​ ശി​പാ​ർ​ശ ചെ​യ്യാ​ൻ നേ​ര​ത്തെ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു റാ​ങ്ക്​ പ​ട്ടി​ക​ക്ക്​ പ​ക​രം പി.​എ​സ്.​സി പു​തി​യ റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ സ​ർ​ക്കാ​ർ നീ​ക്കം പാ​ളി​യി​രു​ന്നു.

വി​ര​മി​ച്ച​വ​രെ​ നി​യ​മി​ക്കി​ല്ലെ​ന്ന് തീ​രു​മാ​നിച്ചി​ട്ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ വി​ര​മി​ച്ച​വ​ർ​ക്ക്​ നി​യ​മ​ന വി​ല​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. നി​യ​മ​ന​ങ്ങ​ൾ മെ​റി​റ്റ്​ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. വി​ര​മി​ച്ച​വ​രി​ൽ മി​ക​ച്ച​വ​ർ ഉ​ണ്ടെ​ങ്കി​ൽ നി​യ​മി​ക്കും. വി​ര​മി​ച്ച​വ​രെ​ നി​യ​മി​ക്കി​ല്ലെ​ന്ന തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. തി​യ​റ്റ​റു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ​ക്ക്​ അ​മി​തി വി​ല ഈ​ടാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ്​ ഇ​ട​പെ​ടു​മെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ളി​ലെ പ്ര​തി​സ​ന്ധി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പു​തി​യ സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷ​മു​ണ്ടാ​ക്കി​യ പ്ര​ശ്ന​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നേ​ര​ത്തെ ത​ന്നെ പ​ണം ന​ൽ​കാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ്. കു​ടും​ബ​ശ്രീ​യെ കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.