സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന പോസ്റ്റ്: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കേസ്
കണ്ണൂർ: സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ എക്സ് മുസ്‌ലിം നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ പൊലീസ് കേസെടുത്തു. പ്രഭാഷകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ അബ്ദുല്ല ബാസിലിന്റെ പരാതിയിൽ ചക്കരക്കല്ല് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
അബ്ദുല്ല ബാസിലിന്റെ മാതാവിനെയും സഹോദരിയെയും ഫേസ്ബുക്കിലൂടെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പ്രധാന പരാതി. മുസ്‌ലിം സ്ത്രീകളെയും അബ്ദുല്ല ബാസിലിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ആരിഫ് ഹുസൈൻ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് നിലവിൽ ചുമത്തിയിട്ടുള്ളത്.
പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ഡി.ജി.പി ഓഫീസിൽ നിന്നും ഉറപ്പ് ലഭിച്ചതായി അബ്ദുല്ല ബാസിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. ലൈംഗിക അധിക്ഷേപം ന്യായീകരിക്കുന്നവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുന്നത് ആലോചിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.