വി.ഡി സർക്കാർ ഇ.ഡിയു​ടെ ഏജന്റാകരുത് -പോളിറ്റ് ബ്യൂറോ

ന്യൂ​ഡ​ൽ​ഹി: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ സി.​എം.​ആ​ർ.​എ​ൽ-​എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ അ​ഴി​മ​തി​നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​തി​ൽ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ ഇ.​ഡി​യു​ടെ ഏ​ജ​ന്റാ​യി മാ​റ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​താ​യി സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ.

വീ​ണാ വി​ജ​യ​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യ​മി​ടാ​നു​ള്ള മ​റ മാ​ത്ര​മാ​ണെ​ന്ന് തു​ട​ക്കം മു​ത​ൽ വ്യ​ക്ത​മാ​യ​താ​ണ്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ടാ​ൻ മോ​ദി സ​ർ​ക്കാ​ർ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ്. ഈ ​രാ​ഷ്ട്രീ​യ പ്ര​തി​കാ​ര ന​ട​പ​ടി​യെ പാ​ർ​ട്ടി രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും ശ​ക്തി​യാ​യി നേ​രി​ടു​മെ​ന്നും പി.​ബി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ.​ഡി ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ക​യും കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്റെ നി​ല​പാ​ട് കോ​ൺ​ഗ്ര​സി​ന്റെ ഇ​ര​ട്ട​ത്താ​പ്പാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​ന്തം നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ഇ.​ഡി ന​ട​പ​ടി​ക​ളെ എ​തി​ർ​ക്കു​ന്ന അ​തേ കോ​ൺ​ഗ്ര​സാ​ണ് കേ​ര​ള​ത്തി​ൽ ഈ ​നീ​ക്ക​ത്തി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​ത്. മു​മ്പ് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ, പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​പ്പി​ക്കാ​നാ​യി വി​ജി​ല​ൻ​സ് കോ​ട​തി​യെ​യും ഹൈ​കോ​ട​തി​യെ​യും പി​ന്നീ​ട് സു​പ്രീം​കോ​ട​തി​യെ​യും വ​രെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ന്ന് കോ​ട​തി​ക​ൾ ഈ ​ഹ​ര​ജി ത​ള്ളു​ക​യാ​യി​രു​ന്നു. ആ ​കേ​സ് ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും പി.​ബി പ്ര​സ്താ​വ​ന​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

സി.​പി.​എ​മ്മി​നെ ഭ​യ​പ്പെ​ടു​ത്താ​നോ പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യം​വെ​ക്കാ​നോ ആ​ണ് ഇ.​ഡി ഇ​തി​ലൂ​ടെ ക​രു​തി​യ​തെ​ങ്കി​ൽ അ​വ​ർ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യും എ​ക്സി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

മോ​ദി സ​ർ​ക്കാ​ർ ഇ.​ഡി​യെ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണ്. കേ​ര​ള​ത്തി​ലെ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് ബി.​ജെ.​പി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും കേ​ര​ള​ത്തി​ൽ ആ​രൊ​ക്കെ​യാ​ണ് ഡീ​ൽ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​ദു​ഷ്ട​ലാ​ക്കു​ക​ളെ ത​ങ്ങ​ൾ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Don't become ED agent, CPM warns Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.