വൈദ്യുതി പ്രതിസന്ധി: ഈ മാസം മുഴുവൻ ഇരുട്ടിൽ തു​ട​രും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ രൂ​ക്ഷ വൈ​ദ്യു​തി പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം ഈ ​മാ​സം പൂ​ർ​ണ​മാ​യി തു​ട​രും. നി​യ​ന്ത്ര​ണ സ​മ​യം വ്യാ​ഴാ​ഴ്​​ച മു​ത​ൽ മു​ൻ​കൂ​ട്ടി ഉ​പ​ഭോ​ക്​​താ​ക്ക​ളെ അ​റി​യി​ക്കാ​ൻ മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ പ​ല ത​വ​ണ​യാ​യി മു​ൻ​കൂ​ട്ടി അ​റി​യി​പ്പി​ല്ലാ​തെ വൈ​ദ്യു​തി വിഛേ​ദി​ക്കു​ന്ന​തി​ൽ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​റി​യി​പ്പ്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​ത്യു​ഷ്ണ കാ​ലാ​വ​സ്ഥ​യി​ൽ രാ​ത്രി​യി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ​യാ​ണ് ​വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്. മെ​ഴു​കു​തി​രി​യോ എ​മ​ർ​ജ​ൻ​സി​യോ എ​ടു​ത്ത്​ മു​ൻ​കൂ​ട്ടി ത​യാ​റെ​ടു​ക്കാ​ൻ പോ​ലും ജ​ന​ത്തി​ന്​ ക​ഴി​യാ​ത്ത വി​ധം വൈ​ദ്യു​തി നി​ല​യ്ക്കു​ന്ന സ്ഥി​തി. ദി​വ​സം 1000 മെ​ഗാ​വാ​ട്ടി​ന്‍റെ വ​രെ കു​റ​വ് ​നേ​രി​ടു​ന്ന​തി​നാ​ൽ സെ​പ്റ്റം​ബ​റി​ൽ നി​ന്ത്ര​ണ​മി​ല്ലാ​​തെ മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

സം​സ്ഥാ​ന ലോ​ഡ്​ ഡെ​സ്പാ​ച്ചി​ങ്​ സെ​ന്‍റ​റാ​ണ്​ (എ​സ്.​എ​ൽ.​ഡി.​സി) നി​യ​ന്ത്ര​ണം മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​ൻ സോ​ഫ്​​റ്റ് വെ​യ​ർ ത​യാ​റാ​ക്കി​യ​ത്. ഉ​ന്ന​ത​ത​ല യോ​ഗം അ​ത്​ പ​ര​ശോ​ധി​ക്കു​ക​യും ചെ​യ്തു. സാ​​ങ്കേ​തി​ക ​വി​ഷ​യ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന ഏ​ക​ദേ​ശ സ​മ​യ​മാ​കും പ​റ​യു​ക.

ഒ​ക്​​ടോ​ബ​ർ ഒ​ന്നോ​ടെ പ്ര​തി​സ​ന്ധി​ പ​രി​ഹാ​രി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. പു​തു​ത​യാ​യി 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​ ല​ഭ്യ​മാ​കും. ഇ​തി​ന്​ ക​രാ​റാ​യി. ക​ടം​വാ​ങ്ങ​ൽ ക​രാ​ർ പ്ര​കാ​രം വൈ​ദ്യു​തി മ​ട​ക്കി ന​ൽ​കേ​ണ്ട​ത് ​സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തി​യാ​കും.

പു​തി​യ ക​രാ​റു​ക​ൾ വ​ഴി കൂ​ടു​ത​ൽ വൈ​ദ്യു​തി ല​ഭി​ക്കു​ക​യും ചെ​യ്യും. ദേ​ശീ​യ​ത​ല​ത്തി​ലെ ക​ൽ​ക്ക​രി ക്ഷാ​മം മൂ​ലം വ​ന്ന കു​റ​വ്​ കൂ​ടി പ​രി​ഹ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 900 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ്​ നി​ക​ത്താ​നാ​കും.​ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ പോ​കാ​നാ​കു​മെ​ന്ന്​ ബോ​ർ​ഡ്​ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

600 മു​ത​ൽ 800 വ​രെ മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ്​ വ​ന്ന​തോ​ടെ​യാ​ണ്​ ബു​ധ​നാ​ഴ്ച നി​യ​ന്ത്ര​ണം വേ​ണ്ടി​വ​ന്ന​ത്. ഗ്രി​ഡ് ഫ്രീ​ക്ക​ൻ​സി ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്ന സ്ഥി​തി​യു​ണ്ടാ​യി. പ​വ​ർ എ​ക്സ്ചേ​ഞ്ചി​ൽ​നി​ന്ന്​ ല​ഭ്യ​ത കു​റ​ഞ്ഞു.

കേ​ന്ദ്ര നി​ല​യ​ങ്ങ​ളി​ൽ​നി​ന്ന്​ കി​ട്ടേ​ണ്ട​തി​ൽ 150 മെ​ഗാ​വാ​ട്ട്​ വ​രെ കു​റ​ഞ്ഞു. ഇ​തോ​ടെ രാ​ത്രി 8.15 മു​ത​ൽ പു​ല​ർ​ച്ചെ ഒ​ന്നു വ​രെ നി​യ​ന്ത്ര​ണം നീ​ണ്ടു. വൈ​കീ​ട്ട് ഏ​ഴി​ന്​ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​തേ ആ​വ​ശ്യ​ക​ത​യാ​ണ്​ രാ​ത്രി ഒ​രു മ​ണി​ക്കും നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Power crisis: Kerala in dark till month end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.