ഉദയംപേരൂർ: നടക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ടിൽ പടക്കം ആൾക്കൂട്ടത്തിലേക്ക് തെറിച്ച ുവീണ് പൊട്ടി 16ഓളം പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എട്ടുപേരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേവരിൽ 60 വയസ്സുകാരിയും ഉണ്ട്. ഇവരെ രാത്രിയോടെ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപതി അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാത്രി ഒമ്പതോടെ ക്ഷേത്രത്തിലെ പൂരൂരുട്ടാതി താലപ്പൊലി നടക്കുന്നതിനിടെയാണ് അപകടം. ദിശ തെറ്റിയ പടക്കം ആൾക്കൂട്ടത്തിലേക്ക് വീണ് പൊട്ടുകയായിരുന്നു. ഇതോടെ തിങ്ങിക്കൂടിയിരുന്നവർ നാലുപാടും ചിതറിയോടി. മിക്കവരുടെയും കാലുകൾക്കാണ് പരിക്ക്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസും നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പരിക്കേറ്റവരെ ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നാണ് സാരമായി പരിക്കേറ്റ എട്ടുപേരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.