മലയാള സിനിമയിൽ തൊഴിൽ സമയം 12 മണിക്കൂറായി കുറച്ചു; നേരത്തെ പതിനാറര മണിക്കൂറായിരുന്നു

മലയാള സിനിമയിൽ തൊഴിൽ സമയം 12 മണിക്കൂറായി കുറച്ചു. നേരത്തെ ഇത് പതിനാറര മണിക്കൂറായിരുന്നു. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചലച്ചിത്ര പ്രവർത്തകരുടെ ട്രേഡ് യൂനിയനായ ഫെഫ്കയും ചേർന്നാണ് തീരുമാനമെടുത്തത്. കരാർ നാളെ മുതൽ നടപ്പിലാകും.

മറ്റ് ഇൻഡസ്ട്രികളിൽ നിലവിൽ 12 മണിക്കൂർ ആണ് തൊഴിൽ സമയം. കരാർ നിലവിൽ വരുന്നതോടെ സംവിധായകൻ പാക്കപ്പ് പറയുന്നത് വരെ നീളുന്ന ക്രമരഹിതമായ ജോലി സമയം അവസാനിക്കും. ഉച്ചക്കും അത്താഴത്തിന് ശേഷവും ഒരു മണിക്കൂർ വിശ്രമം അനുവദിക്കും.

വേതനം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും. അധിക ജോലി സമയത്തിനും രാത്രിയിലും ജോലി ചെയ്യുന്നതിന് അധിക വേതനം നൽകണെമെന്ന ആവശ്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സംഘടനകൾ അറിയിച്ചു.

Tags:    
News Summary - working time reduced malayalam film industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.