പ്രളയം: യു.എ.ഇ 700 കോടി നൽകും 

തിരുവനന്തപുരം: കേരളത്തിന് 700 കോടിയുടെ സഹായം യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലു​ലു ഗ്രൂ​പ്പ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മേ​ധാ​വി എം.എ ​യൂ​സു​ഫ​ലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ കണ്ടപ്പോഴാണ് അവർ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു.എ.ഇ സര്‍ക്കാരിനോടും ഭരണാധികാരിളോടും കൃതജ്ഞത അറിയിക്കുന്നതായും പിണറായി കൂട്ടിച്ചേര്‍ത്തു.

അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡര്‍ ഓഫ് യു.എ.ഇ ആംഡ് ഫോഴ്‌സസുമായ ശൈഖ്‌  മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ സഹായിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

പ്ര​ള​യ​ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട കേ​ര​ള​ത്തിന് എ​ന്തു സ​ഹാ​യ​ത്തി​നും യു.​എ.​ഇ സ​ർ​ക്കാ​ർ ഒ​രു​ക്ക​മാ​ണെ​ന്ന്​ കാ​ബി​ന​റ്റ്​-ഭാ​വി കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ ഗ​ർ​ഗാ​വി കഴിഞ്ഞദിവസം അ​റി​യി​ച്ച​താ​യി എം.​എ യൂ​സു​ഫ​ലി വ്യ​ക്​​ത​മാ​ക്കിയിരുന്നു. 

യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഉ​പ സ​ർ​വ്വ​സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം രൂ​പ​വ​ത്​​ക​രി​ച്ച സ​മി​തി ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കുന്നുണ്ട്. 

യു.​എ.​ഇ പ്ര​സി​ഡ​ൻ​റി​െ​ൻ​റ നാ​മ​ധേ​യ​ത്തി​ലു​ള്ള ഖ​ലീ​ഫ ഫ​ണ്ടി​ൽ കേ​ര​ള​ത്തി​നാ​യു​ള്ള ധ​ന​സ​മാ​ഹ​ര​ണം ഏ​റെ പ്ര​തീ​ക്ഷാ​പൂ​ർ​ണ​മാ​യി മു​ന്നേ​റു​ന്നു​ണ്ട്. ഫ​ണ്ട്​ സ​മാ​ഹ​ര​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം കേ​ന്ദ്ര​സ​ർ​ക്കാ​റു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി കേ​ര​ള​ത്തി​ന്​ കൈ​മാ​റും. ഭ​ര​ണ​ത​ല​ത്തി​ലെ ഉ​ന്ന​ത​രും സ്വ​ദേ​ശി​ക​ളു​മെ​ല്ലാം കേ​ര​ള​ത്തി​ന്​ പി​ന്തു​ണ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. 

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ധി, ഖ​ലീ​ഫ ഫൗ​ണ്ടേ​ഷ​ൻ ഫ​ണ്ട്, സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ള​യ നി​ധി എ​ന്നി​ങ്ങ​നെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​തി​ന​കം 18 കോ​ടി രൂ​പ​​ യൂ​സു​ഫ​ലി ഇ​തി​ന​കം സം​ഭാ​വ​ന ന​ൽ​കിയിട്ടുണ്ട്. 

Tags:    
News Summary - UAE Donates 700 Crores Kerala Flood-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.