അപകടത്തിൽപ്പെട്ട ബൈക്ക്. ഇൻസെറ്റിൽ മരിച്ച അമേസ് സെബാസ്റ്റ്യൻ, ജിബിൻ സാബു 

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം. കൂടരഞ്ഞി മുക്കം റോഡിൽ താഴെക്കൂടരഞ്ഞിയിൽ വെച്ച് യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി ഇടിക്കുകയായിരുന്നു. ഇരുവരേയും പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.    

Tags:    
News Summary - Two youths met a tragic end in a collision between a bike and an auto in Koodaranji, Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.