ജ്യൂസെന്ന് കരുതി പ്ലാസ്റ്റിക് ബോട്ടിലിൽ വെച്ചിരുന്ന മണ്ണെണ്ണ കുടിച്ചു; രണ്ടു വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം/കന്യാകുമാരി: ജ്യൂസെന്ന് കരുതി പ്ലാസ്റ്റിക് ബോട്ടിലിൽ വെച്ചിരുന്ന മണ്ണെണ്ണ എടുത്ത് ആരും കാണാതെ കുടിച്ച രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട് അതിർത്തി പ്രദേശമായ അരുമന പളുകൻ ദേവികോട് പനച്ചങ്കാലയിൽ അനിൽ-അരുണ ദമ്പതികളുടെ ഇളയ മകൻ ആരോൺ (2) ആണ് മരിച്ചത്.

മരത്തിൽനിന്ന് വീണ് അനങ്ങാൻ പറ്റാത്ത നിലയിലു​ള്ള അനിലിനെ ഭാര്യ അരുണ ശുശ്രൂഷിക്കുന്നതിനിടയിലാണ് കളിച്ചുകൊണ്ട് നിന്ന കുഞ്ഞ് അടുക്കളയിൽ പോയി മണ്ണെണ്ണ കുടിച്ചത്. ഉടനെ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനിരുദ്ധ് (നാല്​) സഹോദരനാണ്.

Tags:    
News Summary - Two-year-old dies after drinking kerosene, thinking it was juice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.