ഷാരോണും ശ്രീശാന്തും
പത്തനംതിട്ട: സഹപാഠികളും ളുമായ രണ്ട് വിദ്യാർഥികളെ കാണാതായി. പെരിനാട് മാടമൺ സ്വദേശി ഷാരോൺ (14), മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് (16) എന്നിവരെ ശനിയാഴ്ച വൈകീട്ട് മുതലാണ് കാണാതായത്. മൈലപ്രയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യഥാക്രമം ഒമ്പതും പതിനൊന്നും ക്ലാസിലെ വിദ്യാർഥികളായിരുന്നു ഇവർ.
മെറൂൺ നിറത്തിലെ പുള്ളി നിക്കറും ചുവന്ന ബനിയനുമായിരുന്നു ശ്രീശാന്തിന്‍റെ വേഷം. വലതു പുരികത്തിൽ മുറിവ് ഉണങ്ങിയ പാടുണ്ട്. വീട്ടുകാർ തിങ്കളാഴ്ച പൊലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04682300333, 9497908048, 9497980253, 9497907902 നമ്പറുകളിൽ അറിയിക്കണമെന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.