കോവിഡ് 19: പാലക്കാട്ട് രണ്ട് പേർ രോഗ മുക്തരായി ആശുപത്രിവിട്ടു
പാലക്കാട്: ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. പ ാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വീട്ടിലേക്ക് മടങ്ങിയത്.
കാവിൽപ്പാട്, ഈസ്റ്റ് ഒറ്റപ്പാലം, സ്വദേശികളാണ് ആശുപത്രി വിട്ടത്. മാർച്ച് 27 ന് രോഗം സ്ഥിരീകരിച്ച ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയും ഏപ്രിൽ നാലിന് രോഗം സ്ഥിരീകരിച്ച കാവിൽപ്പാട് സ്വദേശിയുടെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
ഈസ്റ്റ് ഒറ്റപ്പാലം, കാവിപ്പാട് സ്വദേശികളുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ രണ്ടുപേരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ആർക്കും രോഗബാധയില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.