??????? ?????? ??????? ????????????????

തൃപ്​തി ദേശായി കൊച്ചി വിമാനത്താവളത്തിൽ; പ്രതിഷേധം മൂലം പുറത്തിറങ്ങാനായില്ല

നെടു​മ്പാശ്ശേരി: ശബരിമല ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ്​ നേതാവ്​ തൃപ്​തി ​േദശായിയും സംഘവും ഇന്ന്​ പുലർച്ചെ 4.45ന്​ കൊച്ചി വിമാനത്താവളത്തിൽ എത്തി. പുനെയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ്​ തൃപ്​തി കൊച്ചിയിലെത്തിയത്​.

വിമാനത്താവളത്തിന്​ പുറത്ത്​ ശക്​തമായ പ്രതിഷേധം നേരിടേണ്ടി വന്നതിനാൽ ഇതുവരെയും പുറത്തിറങ്ങാൻ തൃപ്​തിക്കും കൂടെയുള്ള ആറുപേർക്കും സാധിച്ചിട്ടില്ല. മണിക്കൂറുകളായി ആഭ്യന്തര ടെർമിനലിനുള്ളിൽ ​തന്നെ കഴിയുകയാണ്​ തൃപ്​തിയും കൂട്ടരും.

ബി.ജെ.പിയുടെ നേതൃത്വത്തിൽ ശരണം വിളികളുമായി സ്​ത്രീകളുൾപ്പെടെയുള്ള നൂറുകണക്കിന്​ പ്രവർത്തകരാണ്​ വിമാനത്താവളത്തിന്​ മുന്നിൽ പ്രതിഷേധിക്കുന്നത്​. 300 ടാക്​സികൾ വിമാനത്താവളത്തിലുണ്ടെങ്കിലും നാമജപ പ്രതിഷേധം ശക്​തമായതിനാൽ ടാക്​സികളും ഒാൺലൈൻ ടാക്​സികളും വാഹന സൗകര്യം ഒരുക്കാൻ വിസമ്മതിച്ചു. ഇതിനു മുമ്പ്​ ഒാട്ടം പോയ ടാക്​സികൾ പ്രതിഷേധക്കാൻ നശിപ്പിച്ചുവെന്നും നഷ്​ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇവരെയും കൊണ്ട്​ പോകാനാകില്ലെന്നുമാണ്​ ഡ്രൈവർമാരുടെ പക്ഷം. ആരോടും വിരോധമുണ്ടായിട്ട​ല്ലെന്നും പ്രതിഷേധം ഭയന്നാണ്​ ഒാട്ടം പോകാത്തതെന്നും ഡ്രൈവർമാർ പറയുന്നു.

കൊച്ചി വിമാനത്താവളത്തിൽ പൊലീസ്​ സുരക്ഷ

മൂന്ന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നൂറിലേറെ പൊലീസും അമ്പത് സി.​െഎ.എസ്​.എഫുകാരും തൃപ്തി ദേശായിക്ക്​ സുരക്ഷ ഒരുക്കാൻ എത്തിയിരുന്നു. തൃപ്​തിയെ പുറത്തെത്തിക്കാൻ പൊലീസ്​ കഠിന ശ്രമം നടത്തുന്നുണ്ടെങ്കിലും പ്രതിഷേധം മൂലം വിജയിച്ചിട്ടില്ല. പൊലീസ്​ വാഹനത്തിൽ ഇവരെ പുറത്തുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന്​ പ്രതിഷേധക്കാർ അറിയിച്ചു. സ്വന്തം നിലക്ക്​ വാഹനം ഏർപ്പെടുത്താനുള്ള ശ്രമവും പരാജയപ്പെട്ടു. ഓൺലൈൻ ടാക്സി വിളിച്ചെങ്കിലും വിമാനത്താവള കവാടത്തിലെത്തിയപ്പോഴുണ്ടായ പ്രതിഷേധത്തെ തുടർന്ന്​ ടാക്​സി തിരിച്ചു പോയി.

Full View

ഇരുമുടിക്കെട്ടില്ലാതെ, വ്രതം പോലുമെടുക്കാതെ വന്ന അവരെ ഒരിക്കലും ശബരിമലയിലേക്ക്​ കടത്തിവിടില്ലെന്ന്​ ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡൻറ്​ പറഞ്ഞു. പൊലീസ്​ വാഹനത്തിൽ ​െകാണ്ടുപോകാൻ ശ്രമിച്ചാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അവരെ കാര്യം പറഞ്ഞ്​ മനസിലാക്കി തിരിച്ചയക്കണമെന്നും ബി.​െജ.പി നേതാക്കൾ ആവശ്യപ്പെട്ടു.

കോട്ടയത്ത്​ റൂമെടുത്ത്​ താമസിച്ച ശേഷം നാ​െള ശബരിമല ദർശനത്തിന്​ പോകാനാണ്​ തൃപ്​തിയുടെയും സംഘത്തി​​​​​​​​​െൻറയും പദ്ധതി. അതേസമയം, ഇരുമുടിക്കെട്ട്​ തയാറാക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്​തിട്ടുണ്ടെന്നും ദർശനം നടത്താതെ തിരിച്ചു പോകില്ലെന്നും​ തൃപ്​തി അറിയിച്ചു.

Tags:    
News Summary - Trupti Desai At Kochi; Heavy Protest - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.