Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസിൽ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരോട് ചോദ്യം െചയ്യലിന് ഹാജരാകാൻ നിർദേശം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ്. ജനം ടി.വി കോ ഓർഡിനേറ്റിങ് എഡിറ്ററായ അനിൽ നമ്പ്യാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസിെൻറ നിർദേശം. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാൻ വാക്കാൽ നിർദേശം നൽകുകയായിരുന്നു. കേസിൽ കസ്റ്റംസ് ഉടൻ സമൻസ് അയക്കും.
ജൂലൈ അഞ്ചിന് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയശേഷം പ്രതിയായ സ്വപ്ന സുരേഷും അനിൽ നമ്പ്യാരും ഫോണിൽ പലതവണ ബന്ധപ്പെട്ടതായി പറഞ്ഞിരുന്നു. സ്വപ്ന സുരേഷും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. തുടർന്നാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.