പൊലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചു; മോഷ്ടാവിനെ കൈയോടെ പിടികൂടി സി.പി.ഒ

താനൂർ: പൊലീസിനെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ പൊലീസുതന്നെ തന്ത്രപൂർവം പിടികൂടി. മമ്പുറം നേർച്ച ഡ്യൂട്ടിയിലായിരുന്ന താനൂർ സ്റ്റേഷനിലെ സി.പി.ഒ എം.പി. സബറുദ്ദീനാണ് മോഷ്ടാവായ തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയയെ (47) വലയിലാക്കിയത്. പോക്കറ്റടിക്കാർ വ്യാപിക്കുമെന്ന ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം മഫ്തിയിൽ മൈതാനത്ത് നിരീക്ഷണ ജോലിയിലായിരുന്നു.

തന്നെ പിന്തുടർന്ന ഇയാളെ സബറുദ്ദീൻ സംശയിക്കുകയും ചെയ്തിരുന്നു. പാന്‍റ്സിന്‍റെ പിന്നിലെ പോക്കറ്റ് ബ്ലേഡ് വെച്ച് പോക്കറ്റടിക്കുന്നതിനിടെ തന്ത്രത്തിൽ കൈയോടെ പിടികൂടി വീഴ്ത്തുകയായിരുന്നു.തിരൂരങ്ങാടി പൊലീസിന് കൈമാറിയ പ്രതിയെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

Tags:    
News Summary - Tried to pick the policeman's pocket; CPO caught the thief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.