സ്വാതന്ത്ര്യ ദിനത്തിൽ കൃഷിയിടത്തിലൂടെ നടന്നതിന് ആദിവാസികുട്ടികൾക്ക് മർദനം

കോഴിക്കോട് : സ്വാതന്ത്ര്യ ദിനത്തിൽ കൃഷിയിടത്തിലൂടെ നടന്നതിന് ആദിവാസികുട്ടികൾക്ക് മർദനം. വയനാട് നടവയൽ നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികളെ അയൽവാസി രാധാകൃഷണൻ മർദിച്ചത്. തിങ്കാളാഴ്ച ഉച്ചക്ക് മൂന്നരയോടെ വയൽ വരമ്പത്തുകൂടെ നടന്ന ആറുവയസുള്ള രണ്ട് കുട്ടികളെയും ഏഴ് വയസുള്ള ഒരു കുട്ടിയെയുമാണ് മർദിച്ചത്.

ശീമക്കൊന്ന ഉപയോഗിച്ചുള്ള അടിയിൽ കുട്ടികൾക്ക് കാലിന് പരിക്കേറ്റു. ഉടൻതന്നെ എസ്.ടി പ്രമോട്ടർ എത്തി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തിനെ തല്ലാൻ ഉപയോഗിക്കുന്ന ശീമക്കൊന്നയുടെ വടി ഉപയോഗിച്ചാണ് തല്ലിയതെന്ന് ആദിവാസികൾ പറയുന്നു. കുട്ടികൾക്ക് ഓടി രക്ഷപെടാൻ കഴിഞ്ഞില്ല. വയലിലെ ചെളിയൽ വീണ കുട്ടികളെ ക്രൂരമായി മർദിച്ചു. കുട്ടികളുടെ കാലിലും ദേഹത്തും മർദനമേറ്റതിന്റെ പാടുണ്ട്.

ആശുപത്രി അധികൃതർ അറിയച്ചതിനെ തുടർന്നാണ് കേണിച്ചിറ പൊലീസ് കേസ് എടുത്തത്. സംഭവം അന്വേഷിക്കാൻ യൂനിഫോമിൽ കോളനിയിൽ പൊലീസ് എത്തിയപ്പോൾ കുട്ടികൾ ഭയന്ന് ഓടിപ്പോയെന്നും ദൃസാക്ഷികൾ പറയുന്നു. കൃഷിയിടത്തിലൂടെ നടന്നതിനാണ് മർദനം. സംഭവത്തിൽ കുട്ടികളുടെ അയൽവാസി രാധാകൃഷ്ണനെതിരെ കേണിച്ചിറ പൊലീസ് കേസെടുത്തു.

കൂലിപ്പണിചെയ്ത് ജീവിക്കുന്ന ഭൂരഹിതരായ ആദിവാസികൾ താമസിക്കുന്നത് ചതുപ്പ് നിലത്താണ്. പ്രളയത്തിൽ രണ്ട് പ്രവശ്യവും കോളനി മുങ്ങിപ്പോയിരുന്നു. ഒരു ഭാഗത്ത് വനവുമാണ്. വയൽ കോളനിവരെയുണ്ട്. കോളനിക്ക് വളരെ അടുത്താണ് വയൽ വരമ്പ്. കുട്ടികളുടെ കാൽപ്പാടുകൾ വരമ്പിൽ പതിഞ്ഞുവെന്ന് പറഞ്ഞാണ് കുട്ടികളെ മർദ്ദിച്ചത്. ഹാർട്ടിന് അസുഖമുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. അതിന് അച്ഛനില്ല. രണ്ട് കുട്ടികൾക്ക് നല്ല പരിക്കുണ്ട്. ഒരു കുട്ടിയുടെ അമ്മ ഓടിവന്നതുകൊണ്ടാണ് അടി അവസാനിപ്പിച്ചതെന്നും കോളനി നിവാസികൾ പറഞ്ഞു.  

Tags:    
News Summary - Tribal children beaten up for walking through farmland on Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.