Posted On
date_range Updated On
date_range കയ്പമംഗലത്ത് മരം വീണ് വാഹനങ്ങളും ഹോട്ടലും തകർന്നു
തൃശൂർ: കയ്പമംഗലത്ത് കനത്ത മഴയിൽ മരം വീണ് വാഹനങ്ങളും ഹോട്ടലും തകർന്നു. കയ്പമംഗലം ബോർഡിന് സമീപമാണ് ദേശീയ പാതയോരത്തെ മരമാണ് ഒടിഞ്ഞ് വീണത്. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ഹോട്ടലിനും സമീപം നിർത്തിയിട്ട ഇന്നോവ കാറിനും ഓമ്നി വാനിനും മുകളിലാണ് മരം വീണത്.
വൈദ്യുതി ലൈനും പൊട്ടിവീണു. മുടവൻ പറമ്പിൽ ഹംസയുടെതാണ് ഹോട്ടൽ. പത്തായപുരയ്ക്കൽ ശുഹൈബിെൻറ ഇന്നോവ കാർ ഭാഗികമായും കോച്ചുവീട്ടിൽ ജമാലിെൻറ ഓമ്നി വാൻ പൂർണമായും തകർന്നു. കയ്പമംഗലം പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.