ജില്ല ആശുപത്രിയിലെ ചികിത്സപിഴവ്: അടിയന്തര ഇടപെടൽ വേണം -വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഗു​രു​ത​ര ചി​കി​ത്സ​പി​ഴ​വി​നെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യ വി​തു​ര സ്വ​ദേ​ശി​നി ഹ​സ്ന ഫാ​ത്തി​മ​യെ (23) വി​മ​ൻ ജ​സ്റ്റി​സ് മൂ​വ്‌​മെ​ന്റ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ആ​ദ്യ​പ്ര​സ​വ​ത്തി​നി​ടെ ഡോ​ക്ട​റു​ടെ അ​ശ്ര​ദ്ധ കാ​ര​ണം സ​ങ്കീ​ർ​ണ​മാ​യ ശാ​രീ​രി​കാ​വ​സ്ഥ​യി​ലാ​യ യു​വ​തി​ക​ക് ഒ​രു വ​ർ​ഷ​ത്തി​നി​ടെ ആ​റ് ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക്​ വി​ധേ​യ​യാ​യി. സ്വ​ന്ത​മാ​യി എ​ഴു​ന്നേ​ൽ​ക്കാ​നോ ഒ​രു വ​യ​സ്സാ​യ കു​ഞ്ഞി​നെ പ​രി​ച​രി​ക്കാ​നോ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​ണ്.

ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വി​ന്റെ വ​രു​മാ​നം മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന കു​ടും​ബ​ത്തി​ന് ഇ​തി​ന​കം പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ​ക്കാ​യി ചെ​ല​വാ​യി. വി​ഷ​യം നേ​ര​ത്തെ ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും, സം​ഭ​വ​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​മ​ൻ ജ​സ്റ്റി​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി.​എ. ഫാ​യി​സ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​സ്ന മി​യാ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​നീ​റ ബ​ഷീ​ർ, കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ലൈ​ല ബീ​വി, മു​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് നി​സാം എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Treatment Lapse at District Hospital: Immediate Intervention Needed, Says Women Justice Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.