ഇലക്​ട്രിസിറ്റി പെൻഷനേഴ്​സ്​ വെൽഫെയർ അസോസിയേഷൻ; ചാണ്ടി ഉമ്മൻ രക്ഷാധികാരി

തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്​​ട്രി​സി​റ്റി പെ​ൻ​ഷ​നേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യാ​യി ചാ​ണ്ടി ഉ​മ്മ​ൻ എം.​എ​ൽ.​എ സ്ഥാ​ന​മേ​റ്റു. മു​ൻ വൈ​ദ്യു​തി മ​ന്ത്രി​യും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സി.​വി. പ​ത്മ​രാ​ജ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ ഒ​ഴി​വ്​ വ​ന്ന പ​ദ​വി​യി​ലേ​ക്കാ​ണ്​ ചാ​ണ്ടി ഉ​മ്മ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വൈ​ദ്യു​തി ബോ​ർ​ഡി​ൽ 2026 ജ​നു​വ​രി മു​ത​ലു​ള്ള ഡി.​എ/ ഡി.​ആ​ർ ന​ൽ​ക​ണ​മെ​ന്നും കു​ടി​ശ്ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​ദ്യു​തി മ​ന്ത്രി​ക്കും ചെ​യ​ർ​മാ​നും​ നി​വേ​ദ​നം ന​ൽ​കും. പ്ര​സി​ഡ​ന്‍റ്​ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​തോ​മ​സ്, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ കെ. ​ശ​ശി​ധ​ര​ൻ നാ​യ​ർ, കെ. ​ആ​ന​ന്ദ​ക്കു​ട്ട​ൻ നാ​യ​ർ, എ​ൻ. കേ​ശ​വ​പെ​രു​മാ​ൾ, ഇ.​ജി. രാ​ജ​ൻ, ത്രേ​സ്യാ​മ്മ തോ​മ​സ്, ആ​ർ.​ആ​ർ.​എ​സ്. മ​ണി, യൂ​സു​ഫ്​ കു​ഞ്ഞ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Electricity Pensioners' Welfare Association; Chandy Oommen Appointed Patron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.