ഭരണപരാജയം: തിരുവനന്തപുരം മേയർ രാജിവെക്കണം -വി. ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​വും ക്രി​മി​ന​ൽ സം​ര​ക്ഷ​ണ​വും വ​ഴി കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തെ ബി.​ജെ.​പി പൂ​ർ​ണ​മാ​യി സ്തം​ഭി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. വി​ക​സ​ന രം​ഗ​ത്ത് ത​ല​സ്ഥാ​ന ന​ഗ​രി​യെ ദ​ശാ​ബ്ദ​ങ്ങ​ൾ പി​ന്നോ​ട്ട​ടി​ച്ച ബി.​ജെ.​പി ഭ​ര​ണ​സ​മി​തി​ക്ക് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ യാ​തൊ​രു ധാ​ർ​മി​ക അ​വ​കാ​ശ​വു​മി​ല്ല. ഭ​ര​ണ​പ​രാ​ജ​യ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റ് മേ​യ​ർ രാ​ജി​വെ​ക്ക​ണം. സ്വ​ന്തം രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക്ക​നു​സ​രി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ബി.​ജെ.​പി​യു​ടെ ഡെ​പ്യൂ​ട്ടി മേ​യ​ർ ഉ​ൾ​പ്പെ​ടെ 20 കൗ​ൺ​സി​ല​ർ​മാ​രു​ടെ ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ച്ച ക​ന​ത്ത പ്ര​ഹ​രം ജ​ന​വ​ഞ്ച​ന​ക്കു​ള്ള തെ​ളി​വാ​ണ്. നി​യ​മ​വും ഭ​ര​ണ​ഘ​ട​ന​യും ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി എ​ങ്ങ​നെ വ​ള​ച്ചൊ​ടി​ക്കാം എ​ന്നാ​ണ് ബി.​ജെ.​പി കാ​ണി​ച്ചു​ത​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Tags:    
News Summary - Administrative Failure: Thiruvananthapuram Mayor Must Resign, Says V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.