തിരുവനന്തപുരം: ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒ.എന്‍.ഡി.സി) ശൃംഖലയുടെ ഫലപ്രദമായ നടപ്പാക്കലിലൂടെ കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ആഗോള വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത് സംരംഭകര്‍ക്ക് കൂടുതല്‍ ലാഭവും പുതിയ വിപണി സാധ്യതകളും തുറന്നുനല്‍കും. കേരളത്തിന്റെ റീട്ടെയില്‍, ടൂറിസം, ഗതാഗത മേഖലകളില്‍ ഒ.എന്‍.ഡി.സി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒ.എന്‍.ഡി.സി അന്തര്‍ വകുപ്പ് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതലമുറയിലെ ബിസിനസ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് സെപ്തംബറില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ‘യങ് എന്റര്‍പ്രണേഴ്സ് കോണ്‍ക്ലേവ്’ പരിപാടിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു.
വാണിജ്യ വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ. വിജയന്, കെ. അജിത്കുമാര്‍, സന്തോഷ് കോശി തോമസ്, എസ്. സൂരജ്, എ. നിസാറുദ്ദീന്‍, സുരേഷ് മാത്യു, സന്തോഷ് കുമാര്‍, ജി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒ.എന്‍.ഡി.സി പ്രതിനിധികളായ തമന്ന ശര്‍മ, പ്രവീണ്‍ ചൗധരി, കാര്‍ത്തിക് പ്രഭു, ശ്രീനിവാസ് ബണ്ഡാരി എന്നിവരുടെ നേതൃത്വത്തില്‍ സാങ്കേതിക സെഷനുകളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.