തിരുവനന്തപുരം: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച സംസ്ഥാന തൊഴിലാളി തരംഗം പരിപാടിയിൽനിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിട്ടുനിന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ ഐ.എൻ.ടി.യു.സി നേതാക്കളുടെ സംഗമത്തിൽനിന്നാണ് അവസാനനിമിഷം മുഖ്യമന്ത്രി പിന്മാറിയത്. കശുവണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിൽ ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർക്കെതിരെ സി.ബി.ഐ പ്രോസിക്യൂഷൻ അനുമതി തേടിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം.
സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി എത്തുമെന്ന് അവസാന നിമിഷംവരെ സംഘാടകർ പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രോഗ്രാം ഷെഡ്യൂളിലും ഇക്കാര്യമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഒരുക്കവും നടത്തി. മൂന്ന് മണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവിൽ നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി നൽകേണ്ടതിനാൽ അദ്ദേഹത്തിന് എത്താൻ സാധിക്കില്ലെന്ന് സംഘാടകർ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.