നീ​ലേ​ശ്വ​രം ടി​പ്പ​ര്‍ ലോ​റി അ​പ​ക​ടം: കണ്ണീർതോരാതെ, വിടയേകി നാട്

കൊ​ല്ലം: പ​ഠി​ക്കാ​ൻ പോ​കു​ന്ന പ​ത്താം ക്ലാ​സു​കാ​ര​നും, പ​ഠി​പ്പി​ക്കാ​ൻ പോ​കു​ന്ന ​ഗൃ​ഹ​നാ​ഥ​നും വേ​ണ്ടി അ​തി​രാ​വി​ലെ ഉ​റ​ക്കം തെ​ളി​ഞ്ഞ് സ​ജീ​വ​മാ​യി​രു​ന്ന ര​ണ്ട് വീ​ടു​ക​ൾ....​അ​വ​ർ​ക്കാ​യി വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്റെ ബ​ഹ​ളം നി​റ​ഞ്ഞ അ​ടു​ക്ക​ള​യും അ​വ​രു​ടെ ഒ​രു​ക്ക​ത്തി​ൽ മു​ഖ​രി​ത​മാ​യി​രു​ന്ന പ്ര​ഭാ​ത​വും മാ​ത്രം ക​ണ്ടി​രു​ന്ന ആ ​വീ​ടു​ക​ൾ ബു​ധ​നാ​ഴ്ച പു​ല​ർ​ന്ന​പ്പോ​ൾ നി​ശ്ശ​ബ്ദ​മാ​യി​രു​ന്നു. 24 മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് ചി​രി​ച്ചു​കൊ​ണ്ട് യാ​ത്ര​പ​റ​ഞ്ഞു​പോ​യ പ്രി​യ​പ്പെ​ട്ട​വ​ർ ജീ​വ​ൻ​നി​ല​ച്ചു​പോ​യ ശ​രീ​ര​ങ്ങ​ളാ​യി തി​രി​ച്ചെ​ത്തു​ന്നു എ​ന്ന യാ​ഥാ​ർ​ഥ്യ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നാ​കാ​തെ ക​ട​ന്നു​പോ​യൊ​രു പ​ക​ലും ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​യും ക​ട​ന്ന് ആ ​വീ​ടു​ക​ൾ ഭീ​ക​ര​മാ​യ സ​ങ്ക​ട​ച്ചു​ഴി​ക​ൾ ഒ​ളി​പ്പി​ച്ച് ത​രി​ച്ചു​നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു ഇ​ന്ന​ല​​ത്തെ പ്ര​ഭാ​ത കാ​ഴ്ച.

ചൊ​വ്വാ​ഴ്ച രാ​വി​ലെ കു​ളി​ച്ചൊ​രു​ങ്ങി, ​പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ക​ഴി​ച്ച് ചി​രി​യും സ​മ്മാ​നി​ച്ച് പ​ടി​യി​റ​ങ്ങി പോ​യ പ്രി​യ​പ്പെ​ട്ട​വ​ർ അ​വ​സാ​ന യാ​ത്ര​പ​റ​ച്ചി​ലി​നാ​യി ആ ​മു​റ്റ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നെ​ത്തി​യ​പ്പോ​ൾ അ​ല​യ​ടി​ച്ചു​യ​ർ​ന്ന തേ​ങ്ങ​ലു​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​ണെ​ങ്കി​ലും ആ ​വീ​ടു​ക​ളെ ഒ​​രേ സ​ങ്ക​ട​ക്ക​ട​ലി​​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. ക​ണ്ടു​നി​ന്ന ആ​യി​ര​ങ്ങ​ളി​ലും നെ​ഞ്ചു​നി​റ​ച്ച സ​ങ്ക​ടം മാ​ത്രം ബാ​ക്കി​യാ​ക്കി, പാ​ഞ്ഞെ​ത്തി​യ ടി​പ്പ​റി​ന​ടി​യി​ലാ​യി മ​ര​ണം വ​ലി​ച്ചെ​ടു​ത്തു​കൊ​ണ്ടു​പോ​യ പ​ത്താം ക്ലാ​സു​കാ​ര​ൻ പാ​ർ​ഥി​പി​നും അ​ധ്യാ​പ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഹ​രി​ലാ​ലി​നും ആ ​വീ​ടു​ക​ൾ അ​ങ്ങ​നെ വി​ട​ന​ൽ​കി. കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം മു​ക്കോ​ണി മു​ക്കി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ടി​പ്പ​ർ പാ​ഞ്ഞു​ക​യ​റി ജീ​വ​ൻ ന​ഷ്ട​മാ​യ ക​ട​ലാ​വി​ള കാ​ർ​മ​ൽ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി പി. ​പാ​ർ​ഥി​പി​ന്റെ​യും(15) സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ അ​ധ്യാ​പ​ക​നും സി.​പി.​എം മാ​രൂ​ർ ബ്രാ​ഞ്ച് അം​ഗ​വു​മാ​യ കു​ട​വെ​ട്ടൂ​ർ മാ​രൂ​ർ ല​ക്ഷ്മി കോ​ട്ട​ജി​ൽ ആ​ർ.​വി. ഹ​രി​ലാ​ലി​ന്റെ​യും(54) ഭൗ​തി​ക ദേ​ഹ​ങ്ങ​ളു​ടെ പൊ​തു​ദ​ർ​ശ​ന​ത്തി​ന്റെ​യും സം​സ്കാ​ര​ത്തി​ന്റെ​യും മ​ണി​ക്കൂ​റു​ക​ളാ​ണ് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ​ത്. അ​വി​ശ്വ​സീ​യ​മാം​വി​ധം അ​പ​ക​ടം പ​റി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യ ഇ​രു​വ​ർ​ക്കും അ​വ​സാ​ന യാ​ത്രാ​മൊ​ഴി​യേ​കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം നാ​ടൊ​ന്നാ​കെ തേ​ങ്ങി​പ്പോ​യ നി​മി​ഷ​ങ്ങ​ൾ​ക്കാ​ണ് ചെ​റി​യ നാ​ട്ടി​ൻ​പു​റ​ഗ്രാ​മ​ങ്ങ​ൾ സാ​ക്ഷ്യം​വ​ഹി​ച്ച​ത്. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ടു​മി​ടു​ക്ക​നാ​യ പി. ​പാ​ർ​ഥി​പ്, ചൊ​വ്വാ​ഴ്ച മു​ട​ങ്ങി​പ്പോ​യ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​വ​സാ​ന​യാ​ത്ര​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വീ​ട്ടി​ൽ​നി​ന്ന് സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തു​നി​ന്ന​യി​ട​ത്ത് നി​ന്ന് മ​ര​ണം പാ​ർ​ഥി​പി​നെ കൂ​ട്ടി​യ​പ്പോ​ൾ ബു​ധ​നാ​ഴ്ച അ​വ​ൻ ത​ന്റെ പ്രി​യ​പ്പെ​ട്ട സ്കൂ​ളി​ലേ​ക്ക് അ​വ​സാ​ന​മാ​യി വ​ന്നു​പോ​യി. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ക​ട​ലാ​വി​ള കാ​ർ​മ​ൽ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് ആ​ണ് പാ​ർ​ഥി​പി​ന്റെ ഭൗ​തി​ക ശ​രീ​രം ആ​ദ്യം എ​ത്തി​ച്ച​ത്. വി​ലാ​പ​യാ​ത്ര​യാ​യി പാ​ർ​ഥി​പി​നൊ​പ്പം ആ ​നാ​​ട് ഒ​ന്നാ​കെ സ്കൂ​ളി​ലെ​ത്തി. അ​വ​ൻ ഉ​ൾ​പ്പെ​ടെ​യി​രു​ന്ന് ക്ലാ​സ് തു​ട​ങ്ങേ​ണ്ട രാ​വി​ലെ ഒ​മ്പ​ത​ര​ക്ക് പ​ക​രം അ​വ​നാ​യി ക​ണ്ണീ​ർ​പ്പൂ​ക്ക​ൾ അ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു കൂ​ട്ടു​കാ​രും സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും. അ​വ​നെ കു​റി​ച്ചു​​ള്ള സ്കൂ​ളി​ന്റെ പ്ര​തീ​ക്ഷ​ക​ൾ എ​ല്ലാം ഓ​ർ​മ​ക​ളി​ലേ​ക്ക് ബാ​ക്കി​വെ​ച്ച് പാ​ർ​ഥി​പ് വി​ട​പ​റ​ഞ്ഞി​റ​ങ്ങു​​മ്പോ​ഴും അ​വ​രു​ടെ ക​ണ്ണീ​ർ തോ​ർ​ന്നി​ല്ല. പി​ന്നീ​ട് മു​ക്കോ​ണി മു​ക്കി​ലെ പ്രീ​ത​ഭ​വ​ൻ പ്രി​യ​മ​ക​നെ നി​ല​ക്കാ​ത്ത അ​ല​മു​റ​ക​ളു​മാ​യി ഏ​റ്റു​വാ​ങ്ങു​ന്ന​താ​യി​രു​ന്നു കാ​ഴ്ച. ക​ണ്ണു​നീ​ർ തോ​രാ​ത്ത മ​നു​ഷ്യ​ർ പ​ര​സ്പ​രം ആ​ശ്വ​സി​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ നി​ൽ​ക്കെ പാ​ർ​ഥി​പി​ന്റെ അ​മ്മ ദി​വ്യ​മോ​ളും അ​ച്ഛ​ൻ പ്ര​ദീ​പും സ​ഹോ​ദ​രി പാ​ർ​വ​ണ​യും മു​ത്ത​ശ്ശി ഗീ​താ​കു​മാ​രി​യും അ​ട​ക്കാ​നാ​കാ​ത്ത നി​ല​വി​ളി​ക​ളു​മാ​യാ​ണ് അ​വ​നെ സ്വീ​ക​രി​ച്ച​ത്. അ​വ​സാ​ന​മാ​യി പ്രി​യ​പ്പെ​ട്ട​വ​ർ അ​വ​നെ ഒ​രു​നോ​ക്ക് ക​ണ്ട​തും അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തി​യ​തു​മെ​ല്ലാം ക​ണ്ടു​നി​ന്ന​വ​ർ​ക്കെ​ല്ലാം നെ​ഞ്ചു​ല​ക്കു​ന്ന നി​മി​ഷ​ങ്ങ​ളാ​യി.

കു​ട​വെ​ട്ടൂ​ർ മാ​രൂ​രി​ൽ നാ​ടി​ന്റെ പ്രി​യ​പ്പെ​ട്ട ഹ​രി​ലാ​ലി​നെ യാ​ത്ര​യാ​ക്കാ​നും ആ​യി​ര​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ധ്യാ​പ​ക​നാ​യും നാ​ടി​നാ​യി ഓ​ടി​​യെ​ത്തു​ന്ന ​പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ആ​യും അ​ദ്ദേ​ഹം സ​മ്പാ​ദി​ച്ചു​കൂ​ട്ടി​യ മ​നു​ഷ്യ​ർ അ​ന്ത്യാ​ഞ്‍ജ​ലി​യേ​കാ​ൻ മാ​രൂ​രി​ലെ ല​ക്ഷ്മി കോ​ട്ട​ജ് എ​ന്ന വീ​ട്ടി​ലേ​ക്ക് ഒ​ഴു​കി​ക്കൊ​ണ്ടി​രു​ന്നു. ഹ​രി​ലാ​ൽ ഇ​ക്കാ​ല​യ​ള​വി​ൽ പ​ഠി​പ്പി​ച്ചു​വ​ള​ർ​ത്തി​യ ശി​ഷ്യ​ർ, സി.​പി.​എം, ക​ർ​ഷ​ക സം​ഘം പ്ര​വ​ർ​ത്ത​ക​നാ​യും ക​ട​യ്ക്കോ​ട് ലൈ​ബ്ര​റി​യി​ലൂ​ടെ​യും അ​ദ്ദേ​ഹ​ത്തെ അ​റി​ഞ്ഞ നാ​ടൊ​ന്നാ​കെ ആ ​വേ​ർ​പാ​ടി​ൽ ക​ണ്ണീ​ർ​ഒ​ഴു​ക്കി​നി​ന്നു. ഭാ​ര്യ ദീ​പ, മ​ക്ക​ൾ ബി​ല​ഹ​രി, ശ്രീ​ഹ​രി എ​ന്നി​വ​രു​ടെ ക​ണ്ണീ​രി​ന് ആ​ശ്വാ​സ​മേ​കാ​ൻ ഒ​രു​വാ​ക്ക് പ​റ​യാ​ൻ പോ​ലും ആ​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ നി​റ​ഞ്ഞ ദുഃ​ഖ​നി​മി​ഷ​ങ്ങ​ൾ ബാ​ക്കി​യാ​ക്കി ഹ​രി​ലാ​ൽ മ​ട​ങ്ങി​യ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം ആ ​നാ​ടി​ന്റെ അ​ല​മു​റ​ക​ൾ മാ​ത്രം ബാ​ക്കി​യാ​യി. 

Tags:    
News Summary - Nileshwaram Tipper Lorry Accident: A Tearful Farewell as the Nation Bids Goodbye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.