ആലുവയിൽ ഭിന്നലിംഗത്തിൽപ്പെട്ടയാളെ  കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ആലുവ : നഗരത്തിൽ ഭിന്നലിംഗത്തിൽപ്പെട്ടയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലുവ മേഖലയിൽ വർഷങ്ങളായി നിർമ്മാണ ജോലി ചെയ്യുന്ന തമിഴ്നാട് ചിന്നസേലം സ്വദേശി ഗൗരി (35)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആലുവ റെയിൽവേ സ്‌റ്റേഷന് വടക്ക് ഭാഗത്ത് സ​െൻറ്സെവ്യേഴ്സ് കോളജിന് പിൻവശം റെയിൽവേ പാളത്തിൽ നിന്നും പെരിയാറിലെ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.  

ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് മൃതദ്ദേഹം കണ്ടത്. പ്രാഥമീകാവശ്യം നിർവഹിക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടെത്തിയത് . മൃതദേഹത്തിന് മുകളിൽ ആസ്ബറ്റോസ് ഷീറ്റ് ഇട്ട് മൂടിയ നിലയിലായിരുന്നു. സമീപം രക്തകറയുണ്ട്. കറുത്ത ചരട്, മേക്കപ്പ് സാധനങ്ങൾ എന്നിവ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസി ​െൻറ പ്രാഥമിക നിഗമനം. ഷാളോ മറ്റോ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നതായാണ് സൂചന. പ്രദേശമാകെ കാടുപിടിച്ച് കിടക്കുകയാണ്.

ജനസഞ്ചാരം തീരെ കുറഞ്ഞ ഇവിടേക്ക് ലൈംഗീക തൊഴിലാളികളും അനാശാസ്യക്കാരും മാത്രമാണ് എത്തുന്നത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് കണക്കാക്കുന്നത് . ആലുവയിൽ നിന്നും ട്രെയിനുകളിലേക്ക് വെള്ളം നിറക്കുന്നതിനായി മോട്ടർ സൂക്ഷിക്കുന്ന 
ഒരു ഷെഡ് സമീപത്തുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് അനാശാസ്യം നടക്കുന്നതെന്ന ആക്ഷേപം ഉണ്ട്. ആലുവയിൽ തങ്ങി ആക്രി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശിനിയായ ഒരു വൃദ്ധയെ കൊല്ലപ്പെട്ടയാൾ അമ്മ എന്നാണ് വിളിച്ചിരുന്നത്. ഇവരെ പൊലീസ് കണ്ടെത്തി. ഇവരിൽ നിന്നാണ് മരിച്ചയാളുടെ ഭാഗീകമായ 
വിവരങ്ങളെങ്കിലും പൊലീസിന് ലഭ്യമായത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്‌റ്റ് മോർട്ടം നടത്തി. പോസ്‌റ്റ് മോർട്ടത്തിൻറെ വിവരങ്ങൾ ലഭിച്ചാലേ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് എസ്.ഐ. ഫൈസൽ പറഞ്ഞു.
 

Tags:    
News Summary - Transgender Killed In Aluva, Ernakulam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.