ഓ​ടു​ന്ന ട്രെ​യി​നി​നു നേ​രെ ക​ല്ലേ​റ്; ബാ​ല​ന് പ​രി​ക്ക്

കൊച്ചി: ഓടുന്ന ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ 13കാരന് പരിക്ക്. തൃശൂർ പാലക്കൽ സ്വദേശി ഷാേൻറായുടെ മകൻ സാവിയോക്കാണ് പരിക്കേറ്റത്. മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്പ്രസിലാണ് സംഭവം. ആലുവക്കും കളമശ്ശേരിക്കുമിടയിലാണ് കല്ലേറുണ്ടായത്.  സീറ്റിൽ ജനലിനരികെയിരുന്ന സാവിയോക്ക് -തലയിലാണ് ഏറുകൊണ്ടത്. ജനൽ കമ്പിയിൽ തട്ടിയതിനാൽ കല്ലിെൻറ ചെറുകഷ്ണം മാത്രമാണ് തലയിൽ പതിച്ചത്. അല്ലെങ്കിൽ അപകടം ഗുരുതരമായേനേയെന്ന് പിതാവ് പറഞ്ഞു. തലയിൽ മുറിവുണ്ട്. 

സംഭവം നടന്നയുടൻ റെയിൽവേ പൊലീസിൽ വിവരമറിയിച്ചു. സൗത്ത് സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകാൻ റെയിൽവേ പൊലീസ് നിർദേശിച്ചു. എന്നാൽ, എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങിയ ഇവർ പരാതി നൽകിയില്ലെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. 
ഷാേൻറായും മകനും തുറവൂരിലെ ബന്ധുവീട്ടിലേക്ക് പോകുേമ്പാഴാണ് സംഭവം. മൂന്നുപേർ ചേർന്നാണ് കല്ലെറിഞ്ഞതെന്ന് ഷാേൻറാ പറഞ്ഞു. 

Tags:    
News Summary - train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.