കോഴിക്കോട്: യാത്രകൾ ആനന്ദകരമാക്കാൻ പുത്തൻ വഴി തേടുന്നവർക്ക് സന്തോഷ വാർത്ത. വിനോ ദങ്ങളും വാർത്തകളും ഇനി വിരൽ തുമ്പിൽ എത്തിക്കാൻ ‘കണ്ടൻറ് ഓൺ ഡിമാൻറ്’ സംവിധാനമൊ രുക്കാനൊരുങ്ങി റെയിൽവേ.
ഇതിനായി സൗജന്യ ആപ്ലിക്കേഷനും തയാറാക്കും. ട്രെയിൻ കാത്തി രിക്കുമ്പോഴും യാത്രയിലും ഉപയോഗിക്കാവുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ‘റെയിൽ ടെൽ’ കോർപറേഷനുമായി സഹകരിച്ചിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. മുൻ കൂട്ടി അപ്്ലോഡ് ചെയ്ത പരിപാടികളിൽ നിന്നാണ് യാത്രക്കാർക്ക് തങ്ങൾക്ക് വേണ്ടവ തെരഞ്ഞെടുക്കാൻ സാധിക്കുക. വിനോദം, വാർത്ത, ആനുകാലിക വിഷയങ്ങൾ എന്നിവ റെയിൽവേ പുറത്തിറക്കുന്ന ആപ്ലിക്കേഷൻ വഴി യാത്രക്കാർക്ക് ഉപയോഗിക്കാൻ സാധിക്കും.
ആദ്യ ഘട്ടത്തിൽ റെയിൽവേയുടെ സൗജന്യ വൈഫൈ ലഭിക്കുന്ന 1600 സ്േറ്റഷനുകളിലാണ് ഈ സേവനം ലഭ്യമാവുക. പിന്നീട് 4700 സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കും. ‘കണ്ടൻറ് ഓൺ ഡിമാൻറ്’ സംവിധാനമൊരുക്കുന്നതിലൂടെ വരുമാന വർധനയാണ് റെയിൽവേ പ്രധാനമായും ലക്ഷ്യമിടുന്നത്. മൊബൈൽ ആപ്ലിക്കേഷൻ തുറന്ന് വരുന്ന പേജിലും പരിപാടികൾക്ക് ഇടയിലും പരസ്യം നൽകി കൂടുതൽ വരുമാനമുണ്ടാക്കാമെന്നാണ് റെയിൽവേ അധികൃതർ കരുതുന്നത്. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ െചലവില്ലെന്നതും പ്രത്യേകതയാണ്.
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ‘കണ്ടൻറ് ഓൺ ഡിമാൻറ്’ പദ്ധതി ആരംഭിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വിദേശങ്ങളിലെ റെയിൽവേ ശൃംഖലകളിലെല്ലാം 10 മുതൽ 20 ശതമാനം വരെ ടിക്കറ്റ് ഇതര വരുമാനത്തിൽ നിന്ന് ലഭിക്കുമ്പോൾ ഇന്ത്യയിലത് വെറും അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ്. അടുത്ത അഞ്ച് വർഷത്തിനിടെ അതിന് മാറ്റം വരുത്താനാണ് ‘കണ്ടൻറ് ഓൺ ഡിമാൻറ്’ പോലുള്ള സംവിധാനങ്ങൾ ഒരുക്കുന്നതെന്നും റെയിൽവേ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.