പ്രതീകാത്മക ചിത്രം

റെയിൽവേ പാലത്തിൽ അറ്റകുറ്റപ്പണി: രണ്ടുദിവസം ട്രെയിൻ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഒരു ട്രെയിൻ പൂർണമായും മറ്റ് ചിലത് ഭാഗികമായും റദ്ദാക്കി. ഒമ്പത് ട്രെയിനുകൾ വഴിതിരിച്ചുവിടും. മൂന്ന് ട്രെയിനുകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തി.

ശനിയാഴ്ച രാത്രി 9.05 ന് കൊല്ലത്ത് നിന്നുള്ള കൊല്ലം ജങ്ഷൻ - എറണാകുളം ജങ്ഷൻ എക്സ്പ്രസ് (66310) പൂർണമായും റദ്ദാക്കി. ശനിയാഴ്ച രാവിലെ 11.35 ന് മധുരയിൽ നിന്ന് പുറപ്പെടുന്ന മധുര - ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച പുലർച്ചെ 05.50 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ഗുരുവായൂർ - മധുര എക്സ്പ്രസ് (16328) കൊല്ലത്ത് നിന്നാകും യാത്ര ആരംഭിക്കുക. ശനിയാഴ്ച ഉച്ചക്ക് ഒന്നിന് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് (16366 ) കായംകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. ശനിയാഴ്ച വൈകീട്ട് 5.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട 12696 തിരുവനന്തപുരം സെൻട്രൽ - എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കോട്ടയത്ത് നിന്നാകും യാത്ര തുടങ്ങുക.

ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ

12624 തിരുവനന്തപുരം സെൻട്രൽ - എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.

16312 തിരുവനന്തപുരം നോർത്ത് - ശ്രീ ഗംഗാനഗർ വീക്ലി എക്സ്പ്രസ്

01464 തിരുവനന്തപുരം നോർത്ത് - ലോക്മാന്യതിലക് ടെർമിനസ് വീക്ലി സ്പെഷ്യൽ

16319 തിരുവനന്തപുരം നോർത്ത് - എസ്.എം.വി.ടി ബംഗളൂരു ഹംസഫർ എക്സ്പ്രസ്.

22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.

16629 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്

16343 തിരുവനന്തപുരം സെൻട്രൽ - രാമേശ്വരം അമൃത എക്സ്പ്രസ്.

16349 തിരുവനന്തപുരം നോർത്ത് - നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്.

16347 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ എക്സ്പ്രസ്.

നിയന്ത്രിക്കുന്ന ട്രെയിനുകൾ

ഞായറാഴ്ച കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം ജങ്ഷൻ- എറണാകുളം മെമു എക്സ്പ്രസ് (66322 ), ശനിയാഴ്ച രാത്രി 1 ന് തൂത്തുക്കുടിയിൽ നിന്ന് പുറപ്പെടുന്ന തൂത്തുക്കുടി - പാലക്കാട് ജങ്ഷൻ പാലരുവി (16791), ശനിയാഴ്ച വൈകീട്ട് 5.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ - എറണാകുളം ജങ്ഷൻ വഞ്ചിനാട് ( 16304) എന്നിവ യാത്രാമധ്യേ 30 മിനിട്ട് പിടിച്ചിടും.

Tags:    
News Summary - Train traffic restricted for two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.