Posted On
date_range Updated On
date_range ട്രെയിനുകളുടെ സമയം നേരത്തെയാക്കും
തിരുവനന്തപുരം: യാത്രക്കാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ രാവിലെ തലസ്ഥാനത്തെത്തുന്ന മൂന്ന് ട്രെയിനുകളുടെ സമയം നേരത്തെയാക്കാൻ റെയിൽവേയുടെ തീരുമാനം. മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ്, ഗുരുവായൂർ - തിരുവനന്തപുരം ഇൻറർസിറ്റി, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എന്നീ ട്രെയിനുകളുടെ സമയമാണ് പരിഷ്കരിക്കുന്നത്.
തലസ്ഥാനത്ത് രാവിലെ 9.40ന് എത്തിയിരുന്ന മലബാർ എക്സ്പ്രസിെൻറ സമയം 9.30ആയും ഇൻറർസിറ്റിയുടെ സമയം 10.15ൽനിന്ന് 9.50ആയും വഞ്ചിനാടിേൻറത് 10.25ന് പകരം 10ആയുമാണ് പരിഷ്കരിച്ചത്. വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.