കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വൈകും

കോട്ടയം: തിരുവല്ലക്കും ചങ്ങനാശ്ശേരിക്കും ഇടയില്‍ ഇരട്ടപ്പാത നിര്‍മാണത്തിന്‍െറ ഭാഗമായി ഈമാസം 16 മുതല്‍ 27വരെ  66308ാംനമ്പര്‍ കൊല്ലം-എറണാകുളം മെമു 80 മിനിറ്റ്സ് വൈകി ഉച്ചക്ക് 12.30ന് മാത്രമെ കൊല്ലത്തുനിന്ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടേകാലിന് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം-ഹൈദരാബാദ് സ്പെഷല്‍ ട്രെയിന്‍ 21 മണിക്കൂര്‍ വൈകി രാത്രി 11.15ന് പുറപ്പെടും. ശനിയാഴ്ച രാവിലെ ഒമ്പതരക്ക് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം-കാക്കിനഡ സ്പെഷല്‍ ട്രെയിന്‍ 14 മണിക്കൂര്‍ വൈകി രാത്രി 11.30ന് കൊല്ലത്തുനിന്ന് പുറപ്പെടും.

Tags:    
News Summary - train delayed in kottayam via

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.