തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ വരുന്നത് സ്ഥിതി സങ്കീർണമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിെൻറ പലഭാഗത്തുനിന്നും ട്രെയിനുകൾ വരുന്നുണ്ട്. ഇതിൽ വരുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ട്രെയിനിൽ വരുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി ലഭിച്ചാൽ മാത്രമേ ആവശ്യമായ നടപടി സ്വീകരിക്കാൻ കഴിയൂ. അല്ലാത്തപക്ഷം രോഗവ്യാപനം ഉണ്ടാകൻ സാധ്യതയുണ്ട്. ട്രെയിനിൽ വരുന്നവരെ പരിശോധനക്ക് ശേഷം ക്വാറൈൻറനിൽ അയക്കുകയാണ് ചെയ്യുന്നത്.
ആരും ഇങ്ങോട്ടുവരേണ്ടതില്ല എന്ന സമീപനമല്ല സർക്കാറിനുള്ളത്. എന്നാൽ, കഴിഞ്ഞദിവസം മുംബൈയിൽനിന്ന് വരുന്ന ട്രെയിൻ സംബന്ധിച്ച് യാതൊരു വിവരവും കേന്ദ്രം നൽകിയിരുന്നില്ല. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചു. എന്നാൽ, മറ്റൊരു ട്രെയിൻകൂടി ഇത്തരത്തിൽ അയക്കാൻ ശ്രമമുണ്ടായി. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് തീരുമാനം റദ്ദാക്കുകയായിരുന്നു.
വിദേശത്തുനിന്ന് വരുന്നവരുടെ കാര്യത്തിൽ ആശങ്കവേണ്ട. കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാകുന്നുണ്ട്. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരും. പക്ഷെ, എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാൻ കഴിയില്ല. രോഗ വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന് വരുന്നവരെ കരുതലോടെ സ്വീകരിക്കാൻ തന്നെയാണ് തീരുമാനം. മുൻഗണന പ്രകാരം നാട്ടിൽ വരണം. വിദേശത്തുനിന്ന് വരുന്നവരുടെ വിദ്യാർഥികൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിക്കാൻ സഹായമൊരുക്കും. വിദേശത്തുനിന്ന് വരുന്നവർ സർക്കാർ ക്വാറൈൻറന് ഫീസ് നൽകേണ്ടി വരും. പാവപ്പെട്ടവർക്ക് കൂടി താങ്ങാവുന്ന രീതിയിലായിരിക്കും തുക നിശ്ചയിക്കുക.
ഹോട്ട്സ്േപാട്ടിൽനിന്ന് വരുന്നവുരടെ കാര്യത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുേമ്പാൾ പാസടക്കമുള്ള നടപടികൾ കരാറുകാർ എടുക്കണം. ഇവർക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.