തൊടുപുഴ : വാഗമണ്‍-പുള്ളിക്കാനം- കാഞ്ഞാര്‍ റോഡില്‍ വീണ്ടും വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു. യാത്രികരായ ഏഴുപേര്‍ക്ക് പരിക്കേറ്റു. വാഗമണ്ണില്‍നിന്നും മടങ്ങവെ കൂവപ്പള്ളിക്ക് സമീപം നിയന്ത്രണം നഷ്ടമായ കാര്‍ 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പാലക്കാട് ചേര്‍പ്പുളശ്ശേരി, മലപ്പുറം വളാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം.നാട്ടുകാരും അഗ്നിശമനസേനയും ഒത്തുചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
പരിക്കേറ്റവരെ കാരിക്കോട് ജില്ല ആശുപത്രിയിലും തൊടുപുഴ സെന്‍റ് മേരീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊടുംവളവുകളും വീതിയില്ലാത്തതുമായ റോഡില്‍ ഈ മാസം ഇത് നാലാമത്തെ അപകടമാണ്. കഴിഞ്ഞ ആഴ്ചയില്‍ ട്രാവലറും അതിന് മുമ്പ് രണ്ടു കാറുകളും ഇവിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.