പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു

ആമ്പല്ലൂർ: ദേശീയപാത പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു. ലോക്​ഡൗണ്‍ കാലത്തെ ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്​ ഏപ്രില്‍ 21ന് കലക്ടര്‍ ഇടപെട്ടാണ്​ ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്. എന്നാല്‍, നേരത്തേ ലഭിച്ച കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തി​​െൻറ ഉത്തരവി​​െൻറ അടിസ്ഥാനത്തിലാണ് പിരിവ് പുനരാരംഭിച്ചതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 

ലോക്​ഡൗണ്‍ അവസാനിക്കുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഖരിക്ക് മന്ത്രി ജി. സുധാകരന്‍ കത്ത് നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. മൂന്നാം ഘട്ട ലോക്​ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ ടോള്‍ പ്ലാസയില്‍ നേരിയ തോതില്‍ വാഹനത്തിരക്കുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഓരോ ഭാഗത്തും നാല് വീതം ബൂത്തുകളാണ് തുറന്നിരിക്കുന്നത്. രണ്ട് ഫാസ്​റ്റ്​ ടാഗ് ട്രാക്കുകളും പണമടക്കാവുന്ന രണ്ട് ട്രാക്കുകളുമാണ് നിലവില്‍ തുറന്നത്.

Tags:    
News Summary - toll restarts at paliyekara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.