പ്രതീകാത്മക ചിത്രം
തൃപ്പൂണിത്തുറ: ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിലിരുന്ന് മദ്യപിക്കുന്നതിനിടെ പിടികൂടിയ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തു. കെ.എ.പി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരായ കെ.യു. അഭിലാഷ്, എൻ. നവാസ്, എം. വിഷ്ണു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ബാരക്കുകളിൽ വെള്ളിയാഴ്ച്ച രാവിലെ ഓഫീസർമാർ നടത്തിയ പതിവ് പരിശോധനക്കിടയിലാണ് മൂവർ സംഘം മദ്യപിക്കുന്നത് കണ്ടത്. തുടർന്ന് ഇവരിൽ നിന്ന് തീരാറായ മദ്യക്കുപ്പിയും ഗ്ലാസും വെള്ളവും പിടിച്ചെടുത്തത്.
പിടികൂടിയ പൊലീസുകാരെ വൈദ്യ പരിശോധനക്ക് കൊണ്ടു പോകുന്നതിനിടെ കൂട്ടത്തിലുണ്ടായ അഭിലാഷ് അവിടെയുണ്ടായിരുന്ന പൊലീസുകാരെ തള്ളിയിട്ടു ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നവാസിനെയും വിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി ഇരുവരും മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ അസി. കമാൻഡൻ്റിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയ പൊലീസുകാരൻ അഭിലാഷ് ഇതുവരെ ക്യാമ്പിൽ തിരികെയെത്തിയിട്ടില്ല. ഇയാൾ ഒളിവിലാണെന്ന സംശയത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.