Posted On
date_range Updated On
date_range വിമാനത്താവളത്തിൽ ശുചീകരണ ജോലിക്കിടെ മൂന്നുപേർക്ക് ഷോക്കേറ്റു
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇലക്ട്രിക്കൽ സബ് സ്റ്റേഷനിൽ ശുചീകരണ ജോലിക്കിടെ മൂന്നുപേർക്ക് ഷോക്കേറ്റു. ഒരാളുടെ നില ഗുരുതരം.
ഝാർഖണ്ഡ് സ്വദേശി സഞ്ജയ് സിങ്ങിനെയാണ് ഗുരുതര പൊള്ളലോടെ എറണാകുളം മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചത്. പൊള്ളലേറ്റ രാജ് ദേവ് സിങ്, ശ്യാംകുമാർ എന്നിവരും ചികിത്സയിലാണ്.
അന്തർസംസ്ഥാന തൊഴിലാളികളായ ആറുപേരാണ് ശുചീകരണ ജോലിക്കായെത്തിയത്. ജോലിക്കിടെ സ്കാഫോൾഡിങ് ലാഡർ തള്ളിനീക്കുന്നതിനിടെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.