ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള ടൗ​ൺ​ഷി​പ്; ര​ണ്ടാം ഘ​ട്ട​ത്തി​ലെ 149 വീ​ടു​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്നു

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ൾ ദു​ര​ന്ത അ​തി​ജീ​വി​ത​ര്‍ക്കാ​യു​ള്ള ടൗ​ണ്‍ഷി​പ്പി​ലെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ല്‍ 149 വീ​ടു​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 178 വീ​ടു​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി കൈ​മാ​റി​യ​ത്. എ​ല്ലാം ന​ഷ്ട​മാ​യ​വ​ര്‍ക്ക് സ്വ​ന്ത​മാ​യി വീ​ട്, സ​മ്പൂ​ര്‍ണ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ് ടൗ​ണ്‍ഷി​പ്പി​ലൂ​ടെ.

നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന അം​ഗ​ൻ​വാ​ടി, ആ​രോ​ഗ്യ കേ​ന്ദ്രം, മാ​ര്‍ക്ക​റ്റ്, പൊ​തു​ശു​ചി​മു​റി, റോ​ഡ് എ​ന്നി​വ ഡി​സം​ബ​റോ​ടെ ടൗ​ണ്‍ഷി​പ്പി​ല്‍ സ​ജ്ജ​മാ​ക്കും. കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്ന​തോ​ടെ ടൗ​ണ്‍ഷി​പ് കൂ​ടു​ത​ല്‍ ജ​ന​സൗ​ഹൃ​ദ​മാ​കും. പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് കൈ​മാ​റി​യ എ​ല്ലാ വീ​ടു​ക​ളി​ലും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ വേ​ര്‍തി​രി​ച്ച് സം​സ്‌​ക​രി​ക്കാ​ന്‍ ത്രീ-​ലെ​യ​ര്‍ ബ​യോ ക​മ്പോ​സ്റ്റ് ബി​ന്നു​ക​ള്‍ ന​ല്‍കി​യി​ട്ടു​ണ്ട്. ഓ​രോ വീ​ടി​നും ര​ണ്ട് കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള നെ​റ്റ് മീ​റ്റ​റി​ങ് സം​വി​ധാ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന റൂ​ഫ്ടോ​പ് സൗ​രോ​ര്‍ജ പ്ലാ​ന്റ് ജി​ല്ല​യി​ലെ റ​സി​ഡ​ന്‍ഷ്യ​ല്‍ സൗ​രോ​ര്‍ജ കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യി ടൗ​ണ്‍ഷി​പ്പി​നെ മാ​റ്റി. ആ​ദ്യ​ഘ​ട്ട​ത്തി​ലെ 178 വീ​ടു​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍ത്തി​യാ​വു​ന്ന 149 വീ​ടു​ക​ളും കൈ​മാ​റു​ന്ന​തോ​ടെ 327 ദു​ര​ന്ത ബാ​ധി​ത കു​ടും​ബ​ങ്ങ​ള്‍ക്ക് സു​ര​ക്ഷി​ത ഇ​ടം ഒ​രു​ങ്ങും.

ദു​ര​ന്ത മേ​ഖ​ല​യി​ലെ അ​രു​മ മൃ​ഗ​ങ്ങ​ള്‍ക്ക് ത​ണ​ലൊ​രു​ക്കാ​ന്‍ അ​ഭ​യ​കേ​ന്ദ്രം

ക​ൽ​പ​റ്റ: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ടു​ന്ന അ​രു​മ മൃ​ഗ​ങ്ങ​ള്‍ക്ക് ത​ണ​ലൊ​രു​ക്കാ​ന്‍ ജി​ല്ല​യി​ല്‍ അ​ഭ​യ​കേ​ന്ദ്രം ഒ​രു​ങ്ങു​ന്നു. ദു​ര​ന്ത സ​മ​യ​ങ്ങ​ളി​ല്‍ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍ഗ​മാ​യ വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ​യും മാ​റ്റി​പ്പാ​ര്‍പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ട്ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചീ​ര​ക​ത്ത് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് അ​ഭ​യ​കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്. ദു​ര​ന്ത മേ​ഖ​ല​ക​ളി​ല്‍നി​ന്ന് മി​ണ്ടാ​പ്രാ​ണി​ക​ളെ വി​ട്ടു​പോ​രാ​നാ​വാ​ത്ത സ്‌​നേ​ഹ​വും ആ​ശ​ങ്ക​യു​മാ​ണ് അ​പ​ക​ട സ​മ​യ​ത്ത് പ​ല​രെ​യും കൃ​ത്യ​സ​മ​യ​ത്ത് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തി​ല്‍നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്ന​ത്. മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ദു​ര​ന്ത മു​ഖ​ത്ത് ആ​രു​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ട് ന​ട​ന്ന അ​രു​മ മൃ​ഗ​ങ്ങ​ള്‍ക്ക് വാ​സ​സ്ഥ​ല​മൊ​രു​ക്കു​ക​യെ​ന്ന ആ​ശ​യ​ത്തി​ല്‍ നി​ന്നാ​ണ് മ​നു​ഷ്യ​ര്‍ക്കൊ​പ്പം ജീ​വ​ജാ​ല​ങ്ങ​ളെ​യും ചേ​ര്‍ത്തു​പി​ടി​ക്കേ​ണ്ട​തി​ന്റെ തി​രി​ച്ച​റി​വ് ശ​ക്ത​മാ​യ​ത്. ദു​ര​ന്ത നി​വാ​ര​ണ രം​ഗ​ത്ത് രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​വു​ന്ന പ​ദ്ധ​തി​ക്കാ​ണ് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​വു​ക. കോ​ട്ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി, ഹ്യൂ​മ​ന്‍ വേ​ള്‍ഡ് ഫോ​ര്‍ അ​നി​മ​ല്‍സ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളോ​ട് പൊ​രു​തി മു​ന്നേ​റു​ന്ന മ​നു​ഷ്യ​ര്‍ക്ക് ത​ങ്ങ​ളു​ടെ ജീ​വ​ന്റെ ഭാ​ഗ​മാ​യ അ​രു​മ മൃ​ഗ​ങ്ങ​ള്‍ക്കാ​യി ഒ​രു​ക്കു​ന്ന സു​ര​ക്ഷി​ത കേ​ന്ദ്രം മാ​തൃ​ക​യാ​കും.

Tags:    
News Summary - Wayanad Township Nears 327 Homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.