സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്.

ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 18 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി 8 സാമ്പിളുകളാണ് അയച്ചത്. അതിലാണ് മൂന്നെണ്ണമാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

സിക: പ്രതിരോധവും പരിശോധനയും ഉൗർജിതമാക്കണമെന്ന്​ കേന്ദ്രസംഘം

തി​രു​വ​ന​ന്ത​പു​രം: സി​ക വൈ​റ​സ്​ ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ പ്ര​തി​രോ​ധ​വും പ​രി​ശോ​ധ​ന​യും ഉൗ​ർ​ജി​ത​മാ​ക്കാ​ൻ കേ​ന്ദ്ര സം​ഘ​ത്തി​െൻറ നി​ർ​ദേ​ശം. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​തി​നി​ധി രു​ചി ജ​യി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ഒാ​ൺ​ലൈ​നി​ലാ​ണ്​ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. നി​ല​വി​ൽ 2100 പ​രി​ശോ​ധ​ന കി​റ്റ്​ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ല​ഭ്യ​മാ​ക്കും. കൊ​തു​ക്​ നി​വാ​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും സം​ഘം നി​ർ​ദേ​ശി​ച്ചു.

രോ​ഗ​ബാ​ധ​യു​ടെ സ്ഥി​തി​യും സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ആ​രോ​ഗ്യ വ​കു​പ്പ്​ പ്ര​തി​നി​ധി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ​അ​വ​ർ അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി ഉ​ള്‍പ്പെ​ടെ പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ക്കെ​തി​രെ സം​സ്ഥാ​നം നേ​ര​ത്തേ മു​ത​ല്‍ ഡ്രൈ ​ഡേ ആ​ച​രി​ക്കു​ന്നു​ണ്ട്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്രൈ ​ഡേ ശ​ക്തി​പ്പെ​ടു​ത്തും. രോ​ഗ​ബാ​ധി​ത​രു​ടെ യാ​ത്രാ ച​രി​ത്ര​മ​ട​ക്കം പ​രി​ശോ​ധി​ച്ചു​ള്ള ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​ണ്​ തീ​രു​മാ​ന​മെ​ന്നും എ​ല്ലാ ജി​ല്ല​ക​ൾ​ക്കും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

രോ​ഗ​ബാ​ധി​ത മേ​ഖ​ല​ക​ൾ കേ​ന്ദ്ര​സം​ഘം തി​ങ്ക​ളാ​ഴ്​​ച സ​ന്ദ​ർ​ശി​ക്കും. ഇ​തി​നു​ശേ​ഷം വീ​ണ്ടും ആ​േ​രാ​ഗ്യ​വ​കു​​പ്പ്​ പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.

സി​ക: 2100 കിറ്റ്​ എത്തി

തി​രു​വ​ന​ന്ത​പു​രം: സി​ക വൈ​റ​സ്​ പ്ര​തി​രോ​ധ​ദൗ​ത്യ​ത്തി​ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം വി​പു​ല ക്ര​മീ​ക​ര​ണ​ങ്ങ​ൾ. തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സി​ക വൈ​റ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

2100 പി.​സി.​ആ​ർ കി​റ്റ്​ പു​ണെ​യി​ല്‍നി​ന്ന്​ എ​ത്തി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​ക്ക്​ ഡെ​ങ്കി​പ്പ​നി, ചി​കു​ന്‍ഗു​നി​യ, സി​ക എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന 500 കി​റ്റും സി​ക വൈ​റ​സ് മാ​ത്രം പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന 500 കി​റ്റു​മാ​ണ് ല​ഭി​ച്ച​ത്. മ​റ്റി​ട​ങ്ങ​ളി​ൽ സി​ക പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന കി​റ്റും.

പ​നി, ചു​വ​ന്ന പാ​ടു​ക​ൾ, ശ​രീ​ര​വേ​ദ​ന എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ, പ്ര​ത്യേ​കി​ച്ചും ഗ​ര്‍ഭി​ണി​ക​ളെ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശം. ആ​ര്‍.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന വ​ഴി​യാ​ണ് സി​ക വൈ​റ​സ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ര​ക്തം, മൂ​ത്രം എ​ന്നീ സാ​മ്പി​ളെ​ടു​ത്താ​ണ്​ പ​രി​ശോ​ധ​ന. തു​ട​ക്ക​ത്തി​ല്‍ ഒ​രു പ​രി​ശോ​ധ​ന​ക്ക്​ എ​ട്ട്​ മ​ണി​ക്കൂ​റോ​ളം എ​ടു​ക്കും.



Tags:    
News Summary - Three more Zika virus cases confirmed in State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.