വീണയെ മത്സരിപ്പിക്കരുതെന്ന് കത്തയച്ചിട്ടില്ലെന്ന് ഭർത്താവ്

കൊടുമൺ: ആറന്മുള നിയമസഭാ മണ്ഡലത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. വീണയെ മത്സരിപ്പിക്കരുതെന്ന് കാണിച്ച് പാര്‍ട്ടിക്ക് കത്തയച്ചു എന്ന വാര്‍ത്തകള്‍ പൂര്‍ണമായും തള്ളിയ അദ്ദേഹം, അത്തരം പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കി. കണ്ണൂരിലെ സംഭവത്തോടെ കുഞ്ഞുങ്ങളുടെ പ്രയാസം കണക്കിലെടുത്ത് വീണയെ ഇത്തവണ ഒഴിവാക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറിയോട് ഫോണിൽ അഭ്യര്‍ഥിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

കുടുംബപരമായ കാരണങ്ങളാൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ഭർത്താവ് ജോർജ് ജോസഫിന്റെ ആവശ്യം സി.പി.എമ്മിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ആറന്മുളയിലെ സിറ്റിങ് എം.എൽ.എയായ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. സ്ഥാനാർഥിയായി വീണയുടെ പേര് മാത്രമാണ് ജില്ലാകമ്മിറ്റി സംസ്ഥാനകമ്മിറ്റിക്ക് ശുപാർശചെയ്തിട്ടുള്ളൂ.

Tags:    
News Summary - Husband says he didn't send a letter to Veena not to contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.