എം.ടി. വാസുദേവൻ നായർ
കോഴിക്കോട്: പിതാവിനെ പുസ്തകത്തിലൂടെ അപകീർത്തിപ്പെടുത്തുന്നതായി ആരോപിച്ച് എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ മകൾ അശ്വതി വി. നായർ അപകീർത്തി കേസ് ഫയൽ ചെയ്തു. ബുക്ക് വേം പ്രസിദ്ധീകരിച്ച എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാംവിരൽ’ എന്ന പുസ്തകത്തിലൂടെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പുസ്തക രചയിതാക്കളായ ദീദീ ദാമോദരൻ, എച്ചുമുക്കുട്ടി, പ്രസിദ്ധീകരിച്ച എ.വി. ശ്രീകുമാർ എന്നിവർക്കെതിരെയാണ് അഡ്വ. എം.എസ്. സജി മുഖാന്തരം കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നാലാം കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേസ് മാർച്ച് 28ന് പരിഗണിക്കും.
എം.ടി. വാസുദേവൻ നായരുടെ കൃതികൾ ആദ്യമായി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് എഴുത്തുകാരി പ്രമീളയായിരുന്നു. എം.ടിയുടെ ആദ്യഭാര്യയായിരുന്നു അവർ. പ്രമീള നായർ എന്ന വിസ്മരിക്കപ്പെട്ട എഴുത്തുകാരിയുടെ ജീവിതവും കൃതികളും തേടിയുള്ള യാത്രയാണ് ഈ പുസ്തകമെന്ന് ദീദി ദാമോദരനും എച്ചുമുക്കുട്ടിയും പറഞ്ഞിരുന്നു. പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്ന് ആരോപിച്ചാണ് എം.ടിയുടെ മകൾ രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.