കൽപറ്റ: േക്ലാസറ്റിൽ മണ്ണുനിറച്ചാണ് അനീഷ് അതു കുടുംബത്തിന് താമസിക്കാനുള്ള മുറിയാക്കി മാറ്റിയത്. 11 മാസം മാത്രം പ്രായമുള്ള മകൻ അഖിലേഷിനെ ഉറക്കിക്കിടത്തിയിരിക്കുന്നത് അവിടെയാണ്. ആദിവാസി വിഭാഗക്കാർക്ക് വീടിനും കക്കൂസിനുമൊക്കെ സർക്കാറുകൾ വാരിക്കോരി തുക ചെലവഴിക്കുന്ന കാലത്ത് കുടുസ്സായ ഇൗ കക്കൂസ് മുറിയിൽ ജീവിതം തള്ളിനീക്കേണ്ടി വരുന്ന കാട്ടുനായ്ക്ക കുടുംബം ഉയർത്തുന്ന ചോദ്യങ്ങൾ ഒരുപാടുണ്ട്.
വയനാട് ചണ്ണംകൊല്ലി ഇറുമുക്കി കാട്ടുനായ്ക്ക കോളനിയിലാണ് അനീഷും ഭാര്യ സന്ധ്യയും മകന് അഖിലേഷും ദുരിതങ്ങളിൽ തലചായ്ച്ച് അന്തിയുറങ്ങുന്നത്. ആനക്കാട്ടിനരിെക പത്ത് സെൻറ് മാത്രമുള്ള കോളനിയില്‍ നാല് വീടുകളിലായി താമസിക്കുന്നത് 34 പേർ. ഇൗ കോളനിയിൽ ഒരു വീട്ടിലാണ് അനീഷുള്ളത്. അമ്മ ചിക്കിക്ക് ആറു മക്കളാണ്. വീടിനകത്ത് നിന്നു തിരിയാൻപോലും സ്ഥലമില്ലാതായതോടെ േക്ലാസറ്റിൽ മണ്ണുനിറച്ച് അവിടെ താമസിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. കിടപ്പുമുറിയാക്കിയ കക്കൂസിലും അടുപ്പുപുകക്കുന്ന ഷെഡിലുമായി ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നു. അനീഷ് കുടകില്‍ കൂലിപ്പണിക്ക് പോവുേമ്പാൾ സന്ധ്യയും കുഞ്ഞും ഇവിടെ തനിച്ചാവും. കാട്ടാന ഭീതിയിലാണ് രാത്രി മുഴുവൻ കഴിച്ചുകൂട്ടുന്നത്.
സ്വന്തമായി റേഷന്‍ കാര്‍ഡ് പോലും ഇൗ കുടുംബത്തിനില്ല. ഒരു വീടിനോ അഞ്ച് സെൻറ് സ്ഥലത്തിനോ വേണ്ടി പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. കൂട്ടത്തിലാരെങ്കിലും മരിച്ചാല്‍ സംസ്കരിക്കാൻപോലും കോളനിയിൽ സ്ഥലമില്ല. പ്രാക്തന ഗോത്രവര്‍ഗമായി പ്രഖ്യാപിച്ചതിനാൽ കാട്ടുനായ്ക്കരുടെ സമുദ്ധാരണത്തിന് കോടികളുടെ പദ്ധതികളുള്ളപ്പോഴാണ് ശൗചാലയത്തിൽ ജീവിക്കാൻ ഇവർ വിധിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.