എങ്ങും പരസ്യ സംവാദ വെല്ലുവിളികൾ; വല്ലതും നടക്കുമോ...?

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ച​തോ​ടെ ത​ല​ങ്ങും വി​ല​ങ്ങും ഉ​യ​രു​ന്ന​ത്​ പ​ര​സ്യ സം​വാ​ദ വെ​ല്ലു​വി​ളി​ക​ൾ. സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ലും നേ​താ​ക്ക​ൾ ത​മ്മി​ലും വെ​ല്ലു​വി​ളി അ​ര​ങ്ങു​ത​ക​ർ​ക്കു​ന്ന​ത​ല്ലാ​തെ ഒ​ന്നു​പോ​ലും കാ​ണാ​നു​ള്ള യോ​ഗം വോ​ട്ട​ർ​മാ​ർ​ക്കു​ണ്ടാ​കു​മെ​ന്ന്​ തോ​ന്നു​ന്നി​ല്ല. വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ ആ​രും ത​യാ​റ​ല്ലെ​ന്ന​താ​ണ്​ പ്ര​ശ്നം. ഇ​ത്ത​വ​ണ പ്ര​ചാ​ര​ണം മു​റു​കി​യ​തോ​ടെ ആ​ദ്യ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്ന്​ തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​യി​രു​ന്നു. ഇ​ട​ത്​ സ്ഥാ​നാ​ർ​ഥി മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്​ എ​തി​ർ സ്ഥാ​നാ​ർ​ഥി ​​കോ​ൺ​ഗ്ര​സി​ലെ വി.​ടി. ബ​ൽ​റാ​മി​നെ പ​ര​സ്യ വി​ക​സ​ന സം​വാ​ദ​ത്തി​ന്​ കി​ട്ട​ണം. സം​വാ​ദ​ത്തി​നു​ണ്ടോ എ​ന്ന വെ​ല്ലു​വി​ളി​ക്ക്​ മ​റു​പ​ടി പ​റ​യാ​ൻ ബ​ൽ​റാം ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പി​ടി​കൊ​ടു​ത്തി​ട്ടി​ല്ല.

സം​വാ​ദം സം​ബ​ന്ധി​ച്ച മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളി​ലും ബ​ൽ​റാം വീ​ണി​ട്ടി​ല്ല. പി​ന്നാ​ലെ വ​ന്ന വെ​ല്ലു​വി​ളി, ക​ടു​പ്പ​മേ​റി​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന നേ​മം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​​യു​ടേ​താ​യി​രു​ന്നു. എ​തി​ർ സ്ഥാ​നാ​ർ​ഥി​യും ബി.​​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റി​നെ​യാ​ണ്​ ശി​വ​ൻ​കു​ട്ടി​ക്ക്​ സം​വാ​ദ​ത്തി​ന്​ കി​ട്ടേ​ണ്ട​ത്. രാ​ജീ​വ്​ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കും​മു​മ്പ്​ ത​ന്നെ ശി​വ​ൻ​കു​ട്ടി സം​വാ​ദ​ത്തി​ന്​ സ​മ​യ​വും സ്ഥ​ല​വും കു​റി​ച്ചു. വെ​ല്ലു​വി​ളി ത​ള്ളാ​തി​രു​ന്ന രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ പ​ക്ഷെ, സം​വാ​ദ​ത്തി​നു​ള്ള തീ​യ​തി​യും സ​മ​യ​വും സ്ഥ​ല​വും താ​ൻ പ​റ​യാ​മെ​ന്ന് മ​റു​പ​ടി ന​ൽ​കി. ശി​വ​ൻ​കു​ട്ടി​യോ​ട് വെ​യ്റ്റ് ചെ​യ്യാ​നാ​ണ്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ ഇ​ത്​ ന​ട​ക്കു​മോ എ​ന്നൊ​ന്നും രാ​ജീ​വ്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. വെ​യ്​​റ്റ്​ ചെ​യ്യാ​ൻ പ​റ​ഞ്ഞ രാ​ജീ​വ്​ പ​ക്ഷെ, ഇ​തി​നി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സം​വാ​ദ​ത്തി​ന്​ വെ​ല്ലു​വി​ളി​ച്ചി​ട്ടു​ണ്ട്. ക​രു​ത്തും ധൈ​ര്യ​വും ഉ​ണ്ടെ​ങ്കി​ൽ ത​ന്റെ ഒ​പ്പം വ​ന്ന് സം​വാ​ദം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നാ​ണ് രാ​ജീ​വി​ന്‍റെ ആ​വ​ശ്യം. ത​ന്റെ പൊ​ട്ട​മ​ല​യാ​ള​ത്തി​ൽ സം​വാ​ദ​​ത്തി​ന് ത​യാ​റാ​ണെ​ന്നും പ​ത്ത്​ മി​നി​റ്റി​ൽ പൊ​ളി​ച്ചു​ത​രാ​മെ​ന്നു​മാ​ണ്​ രാ​ജീ​വി​ന്‍റെ വെ​ല്ലു​വി​ളി.

ഏ​റ്റ​വും ഒ​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും തു​റ​ന്ന സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചോ​ട്ടെ എ​ന്നാ​ണ്​ സ​തീ​ശ​ന്‍റെ ‘വെ​ല്ലു​വി​ളി ഓ​ഫ​ർ’. എ​ന്നാ​ൽ ര​ണ്ട്​ വെ​ല്ലു​വി​ളി​ക​ളും മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞ മ​ട്ടി​ല്ല. വെ​ല്ലു​വി​ളി​ക്കാ​രു​ടെ കൂ​ട്ട​ത്തി​ൽ വി.​ഡി. സ​തീ​ശ​ന്​ മാ​ത്ര​മാ​ണ്​ പ​ര​സ്യ സം​വാ​ദ​ത്തി​ൽ മു​ൻ​പ​രി​ച​യ​മു​ള്ള​ത്. 2010 സെ​പ്​​റ്റം​ബ​റി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ്​ ഐ​സ​ക്കു​മാ​യി ലോ​ട്ട​റി വി​ഷ​യ​ത്തി​ൽ സ​തീ​ശ​ൻ ന​ട​ത്തി​യ പ​ര​സ്യ സം​വാ​ദം ഏ​റെ ച​ർ​ച്ച​യാ​യ​താ​ണ്. പി​ന്നീ​ട് നി​യ​മ​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടെ സ​തീ​ശ​ൻ വെ​ല്ലു​വി​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ തോ​മ​സ്​ ഐ​സ​ക് സം​വാ​ദ​ത്തി​നി​റ​ങ്ങി​യി​ട്ടി​ല്ല. പ്ര​ചാ​ര​ണ​ച്ചൂ​ടി​ൽ ത​ല​സ്ഥാ​ന​ത്തെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ൽ മേ​യ​ർ വി.​വി. രാ​ജേ​ഷ്​ ശി​വ​ൻ​കു​ട്ടി​യെ സം​വാ​ദ​ത്തി​ന്​ വെ​ല്ലു​വി​ളി​ച്ചെ​ങ്കി​ലും ശി​വ​ൻ​കു​ട്ടി സ​മ​യം കു​റി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. പ​ര​സ്യ പ്ര​ചാ​ര​ണം ക​ഴി​യു​ന്ന​ത്​ വ​രെ ഇ​നി​യും സം​വാ​ദ വെ​ല്ലു​വി​ളി​ക​ൾ വോ​ട്ട​ർ​മാ​ർ കേ​ൾ​ക്കേ​ണ്ടി​വ​രും. പ​ക്ഷെ ഒ​ന്നും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പ്.

Tags:    
News Summary - Public debate challenges everywhere; will anything happen...?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.