മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ഷ വി​ജ​യ​ന് തി​രു​നെ​ല്ലി​യി​ൽ ന​ൽ​കി​യ വ​ര​വേ​ൽ​പ്

പ്രചാരണം ഊർജിതമാക്കി മുന്നണികൾ

ക​ൽ​പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഒ​രാ​ഴ്ച ശേ​ഷി​ക്കേ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ് പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും. ഇ​ത്ത​വ​ണ പ്ര​ചാ​ര​ണ​ത്തി​ന് കു​റ​ഞ്ഞ സ​മ​യം മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന​തി​നാ​ൽ രാ​ത്രി വൈ​കി​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം സ​ജീ​വ​മാ​ണ്. വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് കാ​ണാ​നും പ​ഞ്ചാ​യ​ത്ത് ത​ല പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു​മാ​ണ് ഇ​പ്പോ​ൾ മു​ന്ന​ണി​ക​ൾ കൂ​ടു​ത​ൽ സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത്.

ഉ​ഷ വി​ജ​യ​ൻ

മാ​ന​ന്ത​വാ​ടി: ക​ന​ത്ത വെ​യി​ലി​നെ അ​വ​ഗ​ണി​ച്ച് ന​ഗ​ര​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ഷ വി​ജ​യ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ടൗ​ണി​ലെ വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും ചു​മ​ട്ട്തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും. മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട് ചേ​ർ​ന്നു​ള​ള ബാ​ഫ​ഖി ഹോ​മി​ലെ​ത്തി​യ ഉ​ഷ വി​ജ​യ​ൻ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ക​ഞ്ഞി വി​ത​ര​ണം ചെ​യ്ത് കൊ​ണ്ടാ​ണ് പ​ര്യ​ട​ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ​യും കു​ട്ടി​രി​പ്പു​കാ​രെ​യും സ​ന്ദ​ർ​ശി​ച്ചു. സ്ഥാ​നാ​ഥി​യോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​വ​സ്ഥ​യെ കു​റി​ച്ച് രോ​ഗി​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് ഏ​റെ​യാ​യി​രു​ന്നു. കോ​ട്ട​ക്കു​ന്ന് കോ​ള​നി, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വി​സ് സൊ​സൈ​റ്റി, എം.​ജി.​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ഫാ. ​ടെ​സ്സ സ്പെ​ഷ​ൽ സ്കൂ​ൾ, നോ​ബ​ർ​ട്ട് ഹൗ​സ്, മാ​ന​ന്ത​വാ​ടി ബ​സ് സ്റ്റാ​ൻ​ഡ്, ക​ണി​യാ​രം കോ​ൺ​വെ​ന്റ്, പ​യ്യ​മ്പ​ള്ളി ടൗ​ൺ, മേ​രി​മാ​ത ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, സെ​ന്റ് പാ​ട്രി​ക്സ് സ്കൂ​ൾ, സെ​ന്റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ൽ, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്. മാ​ന​ന്ത​വാ​ടി, എ​ൽ.​എ​ഫ് യു.​പി. സ്കൂ​ൾ, അ​മ​ലോ​ൽ​ഭ​വ മാ​താ ദേ​വാ​ല​യം, അ​മൃ​താ​ന​ന്ദ​മ​യീ മ​ഠം, മാ​ന​ന്ത​വാ​ടി ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ മ​ണ്ഡ​ല പ​ര്യ​ട​നം തോ​ൽ​പ്പെ​ട്ടി​യി​ൽ ഡി.​സി.​സി പ്ര​സി​ഡ​ന്റ് ടി.​ജെ. ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​ൽ​പ്പെ​ട്ടി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ്ഷോ​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ല​ഭി​ച്ചു.

വീ​രാ​ജ്പേ​ട്ട് എം.​എ​ൽ.​എ​യും എ.​ഐ.​സി.​സി നി​രീ​ക്ഷ​ക​നു​മാ​യ എ.​എ​സ്. പൊ​ന്ന​ണ്ണ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​കെ. ജ​യ​ല​ക്ഷ്മി, പ​ട​യ​ൻ അ​ഹ​മ്മ​ദ്, എ​ൻ.​കെ. വ​ർ​ഗീ​സ്, എ.​എം നി​ശാ​ന്ത്, ടി. ​മൊ​യ്തു, ഹാ​രി​സ്, എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്റ്റ​ർ, ഷി​നോ​ജ്, കൊ​ച്ചി ഹ​മീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

പി.​കെ. അ​നി​ൽ​കു​മാ​ർ

മേ​പ്പാ​ടി: എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. അ​നി​ൽ​കു​മാ​റി​ന്റെ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന പ​രി​പാ​ടി​ക്ക് ചൂ​ര​ൽ​മ​ല​യി​ൽ നി​ന്ന് തു​ട​ക്കം. പ്ര​ചാ​ര​ണ പ​രി​പാ​ടി ജി​ല്ല എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ സി.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​കെ. മൂ​ർ​ത്തി, പി. ​ഗ​ഗാ​റി​ൻ, ശി​വ​രാ​മ​ൻ, മ​ഹി​ത മൂ​ർ​ത്തി, എ​ൻ.​ഒ. ദേ​വ​സ്സി എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് നെ​ല്ലി​മു​ണ്ട, അ​ര​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ന്നു. പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റു​മു​ള്ള പ​ര്യ​ട​ന പ​രി​പാ​ടി വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.

Tags:    
News Summary - Fronts Intensify Their Campaign Efforts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.