തിരുവനന്തപുരം: കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴക്ക് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിൽ രണ്ടുവരെ മഴ തുടരും.
അതേസമയം കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. രണ്ടുദിവസമായി കേരളത്തിലെ വിവിധയിടങ്ങളിൽ വേനൽ മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വൈകിട്ടോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം നീണ്ടു. മൂന്നുമണിക്കൂർ നേരത്തേക്ക് കാലാവസ്ഥ വകുപ്പ് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായി മഴ ലഭിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മഴയെ തുടർന്ന് വിവിധ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.