സനുഷ്, രോഹൻ രഞ്ജിത്ത്, രോഹൻ സന്തോഷ്

കാട്ടുപന്നി കുറുകെച്ചാടി; കാർ മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: കാട്ടുപന്നി കുറുകെച്ചാടി കാർ മറിഞ്ഞ് മൂന്ന് യുവാക്കൾ ദാരുണാന്ത്യം. പാലക്കാട് കല്ലിങ്കലിലാണ് അപകടമുണ്ടായത്. കാട്ടുപന്നിയെ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളും തൽക്ഷണം മരിച്ചു. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ(24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ്(22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ്(19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ(23), യാക്കര സ്വദേശി ഋഷി(24), നെന്മാറി സ്വദേശി ജിതിൻ(21) എന്നിവർക്കാണ് പരിക്കേറ്റത്. കാട്ടുപന്നി കു​റുകെച്ചാടിയപ്പോൾ ഇടിക്കാതിരിക്കാനായി കാർ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.

കാറില്‍ മുന്നിലിരുന്ന രണ്ടുപേരും പിറകിലുണ്ടായിരുന്ന ഒരാളുമാണ് രക്ഷപ്പെട്ടത്. പൊലീസും ഫയർഫോഴ്സും ചേർന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

Tags:    
News Summary - Three died in Road accident palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.