സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം; പാലക്കാട് നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു

കോട്ടയം/മലപ്പുറം: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്നു മരണം. കോട്ടയം തലയോലപ്പറമ്പ് തലപ്പാറയിലും മലപ്പുറം വണ്ടൂരിനടുത്ത് കൂരിയാടുമാണ് അപകങ്ങളുണ്ടായത്. പാലക്കാട് പടിഞ്ഞാറങ്ങാടി സെന്‍ററിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

കോട്ടയം തലയോലപ്പറമ്പ് തലപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.

അർധരാത്രിയിൽ തലപ്പാറ കൊങ്കിണിമുക്കിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം സ്തംഭിച്ചു.

മലപ്പുറം വണ്ടൂരിനടുത്ത് കൂരിയാട് ഇന്നോവ കാർ മരിത്തിലിടിച്ച് സ്ത്രീ മരിച്ചു. ആയിഷ (62) ആണ് മരിച്ചത്. ആറു പേർക്ക് പരിക്കേറ്റു. പുലർച്ചെ ഒരു മണിയോടെ കൂരിയാട് പാലത്തിന് സമീപമായിരുന്നു അപകടം.

നിയന്ത്രണംവിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആയിഷയുടെ പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിങ് പഠനത്തിന് ചേർത്ത ശേഷം മടങ്ങി വരുമ്പോഴാണ് സംഭവം. വീട്ടിലെത്തുന്നതിന് ഒന്നര കിലോമീറ്റർ അകലെ വെച്ചാണ് അപകടം നടന്നത്.

ആറു പേരിൽ രണ്ടു കുട്ടികൾക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇന്നോവ കാർ പൂർണമായി തകർന്നു.

പാലക്കാട് പടിഞ്ഞാറങ്ങാടി സെന്‍ററിൽ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. എറണാകുളം സ്വദേശിയായ ഡ്രൈവർ സുദേവനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 12 മണിയോടെ ചാലിശ്ശേരിക്ക് സമീപമായിരുന്നു അപകടം.

പറക്കുളത്ത് നിന്ന് നിർമാണത്തിനാവശ്യമായ ടൈൽ പൗഡർ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്തേക്ക് പോവുകയായിരുന്നു ലോറി. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ടാണ് ലോറി മറിഞ്ഞത്.

വെള്ളിയാഴ്ച രാത്രി ദേ​ശീ​യ​പാ​ത മ​ല​പ്പു​റം ത​ല​പ്പാ​റ​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് ര​ണ്ടു ദ​ർ​സ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചിരുന്നു. മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തി​രൂ​ർ വൈ​ല​ത്തൂ​ർ സ്വ​ദേ​ശി ഉ​സ്മാ​ൻ (24), വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ് (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വേ​ങ്ങ​ര സ്വ​ദേ​ശി ഫ​ഹ​ദ് (24), താ​നൂ​ർ പു​ത്ത​ൻ​തെ​രു സ്വ​ദേ​ശി അ​ബ്ബാ​സ് (24), താ​നൂ​ർ സ്വ​ദേ​ശി സ​ർ​ജാ​സ് (24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​പ്പാ​റ വ​ലി​യ​പ​റ​മ്പി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.15ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ത​ല​ക്ക​ട​ത്തൂ​ർ ജു​മു​അ​ത്ത് പ​ള്ളി​യി​ലെ ദ​ർ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കൊ​ള​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ, നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി​ക്കു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഉ​സ്മാ​ൻ സം​ഭ​വ​സ്ഥ​ല​ത്തും ഷാ​ഹു​ൽ ഹ​മീ​ദ് തി​രൂ​ര​ങ്ങാ​ടി എം.​കെ.​എ​ച്ച് ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്.

Tags:    
News Summary - Three dead in separate road accidents in Kerala; lorry overturns after losing control in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.