Posted On
date_range Updated On
date_range ടൈറ്റാനിയത്തിലെ ജീവനക്കാരന് വധഭീഷണി
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും വധ ഭീഷണിവരുന്നെന്ന് കാണിച്ച് ട്രാവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരനും വെട്ടുകാട് സ്വദേശിയുമായ പി. സിക്സ്റ്റസ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. കമ്പനിയിലെ അഴിമതികൾ പുറത്തുകൊണ്ടുവന്നതിന്‍റെ പേരിലാണ് വധഭീഷണിയെന്നും കമ്പനിയിലെ കോൺട്രാക്ടറിൽനിന്ന് നിരന്തരം ഫോൺമുഖേന ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. പരാതി അന്വേഷണത്തിനായി വലിയതുറ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.