പാദരക്ഷാ വിപണിയിൽ കനത്ത തിരിച്ചടി; ചെരുപ്പുവില നവംബർ മുതൽ 10% വരെ വർധിക്കും
അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ഗൾഫിലെ തുടരുന്ന സംഘർഷാവസ്ഥയും പാദരക്ഷാ വിപണിയിലേക്ക് കനത്ത തിരിച്ചടിയാകുന്നു. പിടിച്ചുനിൽക്കാനാവാത്ത പ്രതിസന്ധിയെത്തുടർന്ന് നവംബർ ഒന്നു മുതൽ പാദരക്ഷകളുടെ വില കുറഞ്ഞത് 10% വർധിപ്പിക്കുമെന്ന് വിവിധ വ്യവസായ സംഘടനകൾ പ്രഖ്യാപിച്ചു.
പോളിയൂറിത്തീൻ, സിന്തറ്റിക് റെക്സിൻ, പിവിസി, ഇവിഎ, നൂൽ, വിവിധയിനം കെമിക്കലുകൾ എന്നിവക്ക് വലിയ തോതിലുള്ള വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്ക് നൽകിയിരുന്ന നികുതിയിളവ് എടുത്തുമാറ്റിയതും പ്രതിസന്ധിയുടെ ആഴം കൂട്ടി. കമ്പനികൾ ഇതുവരെയും അസംസ്കൃത വസ്തുക്കളുടെ വിലവർധന സ്വന്തം ചുമലിലേറ്റിയാണ് മുന്നോട്ടുപോയിരുന്നത്. എന്നാൽ ഇനി ഈ രീതിയിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്വെയർ ഇൻഡസ്ട്രി ഭാരവാഹി റസാക്ക് വികെസി വ്യക്തമാക്കി.
സംസ്ഥാനത്ത് നൂറിലധികം ചെറുകിട കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലവർധന ഇതേ രീതിയിൽ തുടർന്നാൽ ചെറുകിട വ്യവസായങ്ങൾ കടുത്ത പ്രതിസന്ധിയിലാകുമെന്നും ഫുട്വെയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് രജിത് മുല്ലശ്ശേരി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.