തിരുവനന്തപുരം: ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ ഇടതുപക്ഷ പ്രസ്ഥാന ത്തിെൻറ ശക്തമായ സാന്നിധ്യമാവശ്യമാണെന്ന് ജനങ്ങൾ വിശ്വസിക്കുന്ന കാര്യം കോൺഗ്രസുകാർ മറക്കരുതെന്ന് മന്ത്രി ടി.എം. തോമസ് െഎസക്. നിലപാടുകൾ പരിശോധിച്ചായിരിക്കും പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടുചെയ്യുകയെന്നും നിയമസഭയിൽ വോട്ട് ഓൺ അക്കൗണ്ട് ചർച്ചക്ക് മറുപടി നൽകവെ ധനമന്ത്രി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പാഠം പഠിക്കാൻ യു.ഡി.എഫിന് ഇനിയും തയാറായിട്ടില്ല. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യമുയർത്തി ആളെ കൂട്ടാൻ ബി.ജെ.പി ശ്രമിച്ചു. ഇത് എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്നും തങ്ങൾക്ക് ഗുണം ചെയ്യുമെന്നും യു.ഡി.എഫ് ധരിച്ചെങ്കിലും അത് നിങ്ങൾക്കാണ് തിരിച്ചടിയായതെന്നും െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.