Posted On
date_range Updated On
date_range വി.എസ് പറഞ്ഞ 'പ്രമാണി' പിണറായിയാണോ എന്ന് ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിഷയത്തിൽ വി.എസ് അച്യുതാനന്ദൻ പറഞ്ഞ 'പ്രമാണി' മുഖ്യമന്ത്രി പിണറായി വിജയൻ ആണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ആരോപണമായിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മൗനം പാലിക്കുന്നത് ഗൗരവതരമാണെന്നും ചെന്നിത്തല പറഞ്ഞു.
കുണ്ടറ അലിന്‍ഡ് ഏറ്റെടുക്കാന്‍ സർക്കാർ നടപടിയെടുത്തില്ലെങ്കില്‍ പ്രത്യക്ഷസമരം നടത്തും. അലിന്‍ഡ് തുറന്നതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ്. ഇന്നത്തെ നിലയില്‍ മൂന്നു വര്‍ഷം കഴിഞ്ഞാലും ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനാകില്ല. സൊമാനി ഗ്രൂപ്പിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.