Posted On
date_range Updated On
date_range തോമസ് ചാണ്ടിക്കെതിരായ ആരോപണം: ആലപ്പുഴ നഗരസഭ നടപടി തുടങ്ങി
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയ്യേറ്റ ആരോപണത്തിൽ ആലപ്പുഴ നഗരസഭ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി നഗരസഭ അധികൃതർ ആലപ്പുഴ ലേക് റിസോർട്ടിൽ പരിശോധന നടത്തി.
നഗരസഭാ എൻജിനീയറും റവന്യൂ ഒാഫീസറുമാണ് പരിശോധനക്ക് എത്തിയത്. അനധികൃത കെട്ടിടങ്ങൾ ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി.
അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർത്താണ്ഡം കായലിലേക്ക് മാർച്ച് നടത്തി. ആരോപണവിധേയനായ തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.