നെ​ടു​മ്പാ​ശ്ശേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​ർ ഓ​ടി​ച്ച ഒ​ന്നാം പ്ര​തി സു​ഹൈ​ൽ സ​ജീ​വി​നെ അ​പ​ക​ടം ന​ട​ന്ന അ​ത്താ​ണി​യി​ൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ

പൊലീസ് വാഹനത്തിൽനിന്ന് പ്രതിയെ പുറത്തിറക്കിയില്ല; നെടുമ്പാശ്ശേരി അപകടത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി

അ​ത്താ​ണി: നെ​ടു​മ്പാ​ശ്ശേ​രി വി.​ഐ.​പി റോ​ഡി​ൽ അ​ത്താ​ണി വാ​ളേ​പ്പു​റം ഭാ​ഗ​ത്ത് മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ മു​ഖ്യ​പ്ര​തി​യു​മാ​യി പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ഒ​ന്നാം പ്ര​തി സു​ഹൈ​ൽ സ​ജീ​വി​നെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.25ഓ​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ലു​വ ഡി​വൈ.​എ​സ്.​പി ബൈ​ജു പൗ​ലോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ സു​ര​ക്ഷ സ​ന്നാ​ഹ​ത്തോ​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

പ്രേ​ര​ണ കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും തെ​ളി​വെ​ടു​പ്പി​ന് അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നി​ല്ല. അ​പ​ക​ടം ന​ട​ന്ന ഞാ​യ​റാ​ഴ്ച പ്ര​തി സു​ഹൈ​ലി​നെ അ​ങ്ക​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​ക്കെ​ത്തി​ച്ച​പ്പോ​ൾ പ്ര​കോ​പി​ത​രാ​യ ജ​ന​ങ്ങ​ൾ മ​ർ​ദി​ച്ചി​രു​ന്നു.

ര​ണ്ടാം പ്ര​തി നി​ന​വും അ​ത്താ​ണി​യി​ൽ കൈ​യേ​റ്റ​ത്തി​നി​ര​യാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​ഹൈ​ലി​നും കൂ​ട്ടാ​ളി​ക​ൾ​ക്കും പൊ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അ​ത്താ​ണി​യി​ൽ പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​രു​മെ​ന്ന​റി​ഞ്ഞ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​ത്. അ​തി​നാ​ൽ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ​നി​ന്ന് പ്ര​തി​യെ പു​റ​ത്തി​റ​ക്കാ​തെ​യാ​ണ് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അ​പ​ക​ട​സ്ഥ​ല​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ വ​ന്ന ദി​ശ​യും സ്കൂ​ട്ട​ർ തെ​റി​ച്ചു​വീ​ണ സ്ഥ​ല​വും സം​ഭ​വ സ​മ​യ​ത്ത് കാ​റി​ന്റെ വേ​ഗ​ത​യു​മെ​ല്ലാം പ്ര​തി വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണ സം​ഘം മു​മ്പാ​കെ വി​വ​രി​ച്ചു. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഈ​രാ​ളി ജോ​ജി​ൻ, ക​ണി​യ​ത്ത് വ​ർ​ഗീ​സ് എ​ന്നി​വ​ർ ദൃ​ക്‌​സാ​ക്ഷി​ക​ളാ​യ​തി​ന്റെ മൊ​ഴി​ക​ളും പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

അ​ത്താ​ണി​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം 10.35ഓ​ടെ നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ ഹോ​ട്ട​ൽ മാ​രി​യ​റ്റി​ലു​മെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തു​ട​ർ​ന്ന് നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​യു​മാ​യി മ​ട​ങ്ങി.

ഉ​ച്ച​ക്കു​ശേ​ഷം ക​ട​വ​ന്ത്ര ദ​യ ബാ​റി​ലും പാ​ലാ​രി​വ​ട്ടം മ​ൺ​സൂ​ൺ എം​പ്ര​സി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും ശേ​ഷം നാ​ല് പ്ര​തി​ക​ളെ​യും വൈ​കു​ന്നേ​ര​ത്തോ​ടെ അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി വീ​ണ്ടും കാ​ക്ക​നാ​ട് സീ​പോ​ർ​ട്ട് -എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന് സ​മീ​പ​മു​ള്ള തൃ​ക്കാ​ക്ക​ര​യി​ലെ ബോ​സ്റ്റ​ൽ സ്കൂ​ളി​ലേ​ക്ക് മാ​റ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.